കിനാലൂരില്‍ ലാത്തിച്ചാര്‍ജ്ജ്

May 8th, 2010

കെ. എസ്. ഐ. ഡി. സി. പാര്‍ക്കിനു വേണ്ടി റോഡ് വികസന സര്‍വ്വേ നടത്തുവാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുവാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു.  തുടര്‍ന്ന് ഇവരെ പിരിച്ചു വിടുവാന്‍ പോലീസ് ലാത്തി ച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.  പ്രതിഷേധ ക്കാര്‍ പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ഉണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കു പറ്റി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് ലാത്തി ച്ചാര്‍ജ്ജില്‍ നിന്നും രക്ഷപ്പെ ടുവാനായി അടുത്തുള്ള വീടുകളില്‍ അഭയം പ്രാപിച്ച സ്ത്രീകള്‍ അടക്കം ഉള്ളവരെ പോലീസ്  പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ സംഭവ സ്ഥലത്തു നിന്നും പിന്‍‌വലിക്കുവാനും സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെക്കുവാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാടാനപ്പള്ളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

May 3rd, 2010

സി.പി.എം – ബി. ജെ. പി. സംഘര്‍ഷത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ചാവക്കാട്‌ സ്വദേശിയായ വിനില്‍ (24) ആണ്‌ മരിച്ചത്‌. വിനിലിനെ കൊലപ്പെടു ത്തിയതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ചാവക്കാട്‌, വാടാനപ്പള്ളി, തളിക്കുളം മേഖലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. രാഷ്ട്രീയ സംഘര്‍ഷം  നില നില്‍ക്കുന്ന വാടാനപ്പള്ളി ഏങ്ങണ്ടിയൂന്‍ മേഖലയില്‍ കുറച്ചു നാളായി സമാധാന അന്തരീക്ഷമായിരുന്നു നില നിന്നിരുന്നത്‌. ഇതിനിടയിലാണ്‌ ഞായറാഴ്ച രാതിയില്‍ ഉണ്ടായ കൊലപാതകം. സംഘര്ഷാവസ്ഥ കണക്കിലെടുത്ത്‌ പ്രദേശത്ത്‌ കനത്ത പോലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

12 of 12101112

« Previous Page « അനുമതി വൈകി; ആനയുടെ ജഡം നടു റോഡില്‍
Next » ആക്രമണം നടത്തിയ കാട്ടു കൊമ്പന്‍ ചരിഞ്ഞു »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine