- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കോടതി, ക്രമസമാധാനം, രാഷ്ട്രീയ അക്രമം
ന്യൂഡല്‍ഹി: ബി.ജെ.പി. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പന്ന്യനൂര്‍ ചന്ദ്രനെ വധിച്ച കേസില്‍ നാലു പ്രതികള്‍ക്ക് ഹൈക്കോടതി വിധിച്ച ജീവ പര്യന്തം ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, ജസ്റ്റിസ് എസ്. എസ്. നിരഞ്ജാര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്. ചന്ദ്രന്‍ വധക്കേസില്‍ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ എം. സുരേന്ദ്രന്‍, കെ. പുരുഷോത്തമന്‍, കെ. പ്രേമന്‍, എം. സുകുമാരന്‍ എന്നീ സി. പി. എം. പ്രവര്‍ത്തകരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരി വെച്ചത്. കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ അരുന്ധതിയുടെ സാക്ഷി മൊഴി പരിഗണിക്കരുതെന്ന് കേസിന്റെ വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
1996 മെയ് മാസം 25 നു ഭാര്യയ്ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചക്കുകയും സ്വന്തം ഭാര്യയുടെ മുമ്പില്‍ വച്ച് അതി ക്രൂമായി പന്ന്യന്നൂര്‍ ചന്ദ്രനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാരകമായ മുറിവുകളേറ്റ ചന്ദ്രന്‍ അധികം താമസിയാതെ മരിച്ചു.
സി. പി. എം. – ബി. ജെ. പി. സംഘര്‍ഷം രൂക്ഷമായിരുന്ന കണ്ണൂരില്‍ പന്ന്യന്നൂര്‍ ചന്ദ്രന്റെ വധത്തെ തുടര്‍ന്ന് വ്യാപകമായ അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കോടതി, ക്രമസമാധാനം, രാഷ്ട്രീയ അക്രമം
തൊടുപുഴ : ന്യൂമാന്‍ കോളജ് അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ മറ്റൊരു അദ്ധ്യാപകന്‍ പോലീസ് പിടിയിലായി. മൂവാറ്റുപുഴ ഇലാഹിയ കോളേജ് അദ്ധ്യാപകന്‍ പെരുമ്പാവൂര്‍ സ്വദേശി അനസ് (29) ഉള്‍പ്പെടെ മൂന്നു പേരെ കൂടി പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമൊരുക്കി എന്നതാണ് ഇവര്‍ക്കെതിരെ ഉള്ള കേസ്. കേസിലിപ്പോള്‍ 18 പേര്‍ പിടിയിലായിട്ടുണ്ട്.
കേസിനാസ്പദമായ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും പോലീസ് റെയ്ഡ് നടത്തുകയുണ്ടായി. റെയ്ഡില്‍ രാജ്യദ്രോഹ പരമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ലഘു ലേഘകളും, പുസ്തകങ്ങളും, മാരകായുധങ്ങളും കണ്ടെടുത്തിരുന്നു. ഇപ്പോഴും പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ മാസം ആദ്യമാണ് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് കുടുംബ സമേതം മടങ്ങുകയായിരുന്ന പ്രൊഫ. ടി. ജെ. ജോസഫിനെ ഒരു സംഘം അക്രമികള്‍ മാരകമായി വെട്ടി പരിക്കേല്പിച്ചത്. അക്രമത്തെ തുടര്‍ന്ന് അറ്റു പോയ കൈ പിന്നീട് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കു കയായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത പ്രൊഫ. ടി. ജെ. ജോസഫ് മൂവാറ്റുപുഴയിലെ സ്വന്തം വീട്ടില്‍ വിശ്രമിക്കുകയാണ്.
-
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പോലീസ്, രാഷ്ട്രീയ അക്രമം
കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനെ ഒരു സംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. പേരാമ്പ്ര പാലേരിയില്‍ “മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്” എന്ന വിഷയത്തില്‍ പ്രതി ചിന്ത എന്ന സംഘടന സംഘടിപ്പിച്ച സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രസംഗിക്കാന്‍ മൈക്കിനു മുന്‍പില്‍ എത്തി ആദ്യ വാചകം പറഞ്ഞു തുടങ്ങിയ ഉടനെ ഒരു സംഘം ആളുകള്‍ വടികളും കസേരകളുമായി സ്റ്റേജിനു മുകളില്‍ കയറി നീലകണ്ഠനെ ആക്രമിച്ചു. അടിയേറ്റ് താഴെ വീണ അദ്ദേഹത്തെ ചുറ്റും വളഞ്ഞു നിന്ന് ചവിട്ടിയും അടിച്ചും മര്‍ദ്ദനം തുടര്‍ന്നു. കൈ കാലുകള്‍ക്കും, വയറിനും, നെഞ്ചത്തും, ദേഹം ആസകലവും പരിക്കേറ്റ അദ്ദേഹത്തെ ഏറെ നേരത്തേക്ക് ആശുപത്രിയില്‍ എത്തിക്കാനും ഇവര്‍ സമ്മതിച്ചില്ല.
സംഭവത്തിന് ശേഷം ആക്രമിച്ച സംഘം ടൌണില്‍ പ്രകടനം നടത്തി. ഡി. വൈ. എഫ്. ഐ. പഞ്ചായത്ത് സെക്രട്ടറി കെ. എം. സുരേഷ്, സി. പി. എം. ബ്രാഞ്ച് സെക്രട്ടറി കെ. വി. അശോകന്‍ എന്നിവര്‍ പ്രകടനം നയിച്ചു.
താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ക്ഷമ കാണിക്കാതെ തന്നെ ആക്രമിച്ചത് ഡി. വൈ. എഫ്. ഐ. യുടെ ഫാസിസ്റ്റ് മുഖമാണ് വെളിപ്പെടുത്തിയത് എന്ന് സംഭവത്തെ കുറിച്ച് പ്രതികരിക്കവെ സി. ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, പ്രതിരോധം, രാഷ്ട്രീയ അക്രമം
കിനാലൂര്‍ സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കി. ഇവരുടെ ആവശ്യം പരിഗണിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം 29ന് ആയിരിക്കും സര്‍വ്വകക്ഷി യോഗം ചേരുക എന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
കിനാലൂരില്‍ നാലു വരി പ്പാതയുടെ സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പോലീസ് ലാത്തി ചാര്‍ജ് വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് അന്ന് പോലീസ് നടപടികള്‍ നിര്‍ത്തി വെച്ചത്.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, പോലീസ് അതിക്രമം, രാഷ്ട്രീയ അക്രമം