കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവായിരുന്ന സത്യേഷിനെ വധിച്ച കേസില്‍ പ്രതികളായ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തൃശ്ശൂരിലെ ഫാസ്റ്റ് ട്രക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമെ 50,000 പിഴയും ഉണ്ട്. 2006 ജനുവരി 3ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന സത്യേഷിനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സത്യേഷിന്റെ വധത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം രൂക്ഷമായി. ഈ കേസില്‍ പ്രതികളായിരുന്ന മാഹിന്‍, ചെമ്പന്‍ രാജു എന്നിവര്‍ പിന്നീട് വധിക്കപ്പെട്ടു. കേസിന്റെ നടപടികള്‍ക്കിടെ സത്യേഷിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി അഡ്വ.ബി. ഗോപാലകൃഷ്ണനേയും, അഡ്വ. ജെയ്സണ്‍ പോളിനേയും പ്രത്യേകമായി നിയമിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കോടതി, ക്രമസമാധാനം, രാഷ്ട്രീയ അക്രമം