ന്യൂഡല്‍ഹി: കേരളത്തിലെ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കാത്ത കുട്ടികളുടെ പേരുകള്‍ റജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാനായി പോലീസിനെ കൊണ്ട് തലയെണ്ണല്‍ നടത്തുവാനുള്ള ഹൈക്കോടതി വിധിയെ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇല്ലാത്ത കുട്ടികളുടെ എണ്ണം കാണിച്ച് അധ്യാപക തസ്തികകള്‍ നിലനിര്‍ത്തുന്നത് മൂലം സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടത്. തലയെണ്ണാന്‍ പോലീസിനെ നിയോഗിച്ചാല്‍ അത് കുട്ടികളില്‍ ഭയം ഉണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. പോലീസിനെക്കൊണ്ട് തലയെണ്ണിക്കുന്നതിനു പകരം കുട്ടികളുടെ വിരലടയാളം എടുക്കന്നത് വേണമെങ്കില്‍ നടപ്പാക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. നേരത്തെ സംസ്ഥാനത്തെ ഒരു സ്കൂളില്‍ നൂറിലധികം വ്യാജപ്രവേശനം നടന്നിട്ടുന്ന കേസ് പരിഗണിക്കേ ആണ് മറ്റു സ്കൂളുകളിലും ഇത്തരം പ്രവേശനം നടന്നിരിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, വിദ്യാഭ്യാസം