തിരുവനന്തപുരം : കൂടങ്കുളം ആണവ നിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ പ്രദേശ വാസികൾ എസ്. പി. ഉദയ കുമാറിന്റെ നേതൃത്വത്തിൽ ആണവ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി നടത്തുന്ന ജനകീയ സമരത്തിനു പിന്തുണയേകി കൊണ്ട് സെക്രട്ടേറിയറ്റ് നടയില്‍ പ്രതിഷേധ സംഗമം നടത്തി. സുഗത കുമാരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സമരം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച ടി. പീറ്റര്‍ പറഞ്ഞു. ജി. അർ. സുബാഷ് (എസ്. യു. സി. ഐ.), ആർ. അജയന്‍ (പി. യു. സി. എൽ.), ആർ. ബിജു, വി. ഹരിലാല്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), ആന്റോ ഏലിയാസ് (കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), ഫ്രീസ്കാ കുരിശപ്പന്‍ (തീരദേശ മഹിളാ വേദി), കബീര്‍ വള്ളക്കടവ് (വെല്‍ഫെയര്‍ പാര്‍ട്ടി), സീറ്റാ ദാസന്‍ (സേവ യൂനിയന്‍), സലീം സേട്ട് (സോളിഡാരിറ്റി), പ്രാവച്ചമ്പലം അഷറഫ് (എസ്. ഡി. പി. ഐ.), മാഗ്ളിന്‍ പീറ്റർ, ജോയി കൈതാരം, എസ്. ബുര്‍ഹാന്‍ (വിളപ്പില്‍ശാല സമര നേതാവ്), ജെ. പി. ജോൺ, സന്തോഷ് കുമാർ, എം. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആണവം, എതിര്‍പ്പുകള്‍, പ്രതിരോധം, മനുഷ്യാവകാശം