കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മുല്ലപ്പൂക്കൾ എത്തുന്ന തമിഴ് നാട്ടിൽ മുല്ലപ്പൂവിൻ്റെ വിലയിൽ വൻ വർദ്ധന. തൊട്ടാൽ പൊള്ളും മുല്ലപ്പൂ എന്നത് ഒരു ആലങ്കാരിക പ്രയോഗം ആണെങ്കിലും അതാണ് സത്യം. ഇന്ന് ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം കല്യാണങ്ങളും മറ്റു ചടങ്ങുകളും നടക്കുന്നത് ഡിസംബറിൽ ആണെന്നുള്ളതു കൊണ്ട് ഈ സീസണിൽ പൂ വിലയിൽ വർദ്ധനവ് ഉണ്ടാവാറുണ്ട്. എന്നാൽ തമിഴ്നാട്ടിൽ വീശിയടിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റിലും പെയ്തൊഴിയാതെ തുടർന്ന കനത്ത മഴയിലും ഏക്കറു കണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതോടെ മുല്ലപ്പൂ വിലയും കുതിച്ചുയർന്നു. ഇത് കേരളത്തിലും ബാധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: flowers, പരിസ്ഥിതി, മഴ, സാമൂഹികം, സാമ്പത്തികം, സ്ത്രീ