തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാല ക്കാട്, മലപ്പുറം, കോഴി ക്കോട് ജില്ല കളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർ ത്തിക്കുന്നു. അതിൽ 114 കുടുംബ ങ്ങളിലെ 452 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
തിരുവനന്ത പുരത്ത് സ്ഥിരമായി തുടരുന്ന ആറ് ക്യാമ്പു കളിൽ 581 പേരുണ്ട്. എല്ലാ ജില്ല യിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് എന്നും അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം : ചൊവ്വ, ബുധന്‍ ദിവസ ങ്ങളില്‍ തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്കു സാദ്ധ്യത എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച യും തിരു വനന്തപുരം, കൊല്ലം ജില്ല കളില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ചയും ഒറ്റപ്പെട്ട അതിശക്ത മഴ പെയ്യാന്‍ സാദ്ധ്യത ഉണ്ട്. ഇവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിച്ചേക്കും എന്നും അറിയിച്ചു. തിരുവനന്ത പുരം, കൊല്ലം, കോട്ടയം ജില്ല കളില്‍ ചൊവ്വാ ഴ്ചയും പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ല കളില്‍ ബുധനാഴ്ച യും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോട് കൂടെ ശക്തമായ ഇടി മിന്നലിനും സാദ്ധ്യത ഉള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണം.
ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, താഴ്ന്ന പ്രദേശ ങ്ങള്‍ എന്നിവിട ങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ നാലു ദിവസം വ്യാപക മഴ ലഭിക്കും എന്ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ്. വടക്കന്‍ ജില്ല കളി ലും മധ്യ കേരള ത്തിലും കൂടുതല്‍ ശക്തമായ മഴ പെയ്യും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂന മർദ്ദം കൂടുതല്‍ ശക്തിപ്പെട്ട് ആന്ധ്ര, ഒഡീഷ തീര ത്തേക്ക് നീങ്ങി യേക്കും. കേരളത്തിൽ തുലാ വര്‍ഷം ഒക്ടോബര്‍ അവസാനം മാത്രമേ തുടക്കമാവൂ എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരള ത്തില്‍ മഴ ശക്ത മാവും എന്ന് മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെ യാണ് വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്.
അടുത്ത 24 മണി ക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദം ശക്തി പ്രാപി ക്കുകയും അടുത്ത ദിവസം തന്നെ കരയിലേക്ക് കയറും എന്നും പ്രതീക്ഷി ക്കുന്ന തായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർ കോട് ജില്ല കളില്‍ നിലവില്‍ റെഡ് അലർട്ടും തിരു വനന്ത പുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ല കളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാവും. കടൽ ക്ഷോഭം ഉള്ളതിനാൽ മത്സ്യ ബന്ധന ത്തിന് പോകരുത് എന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.
കൊച്ചി : കേരളത്തില്‍ അതിശക്തമായ കാലവര്‍ഷം രണ്ടു ദിവസം കൂടി തുടരും എന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വയനാട്, ഇടുക്കി, കോട്ടയം, പത്തനം തിട്ട, തൃശ്ശൂര്‍, പാലക്കാട് ജില്ല കളില്‍ ഞായറാഴ്ച വരെ അതിതീവ്ര മഴക്കു സാദ്ധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാദ്ധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ല കളില്‍ തീവ്ര മഴക്കു സാദ്ധ്യത ഇല്ല എങ്കിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.
ആഗസ്റ്റ് ഒന്‍പത് ഞായറാഴ്ച മറ്റൊരു ന്യൂന മര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊള്ളും. അതോടെ മഴയുടെ ശക്തി തിങ്കളാഴ്ച വരെ തുടരും.
മല്‍സ്യത്തൊഴിലാളികള്‍ ഈ ദിവസ ങ്ങളില്‍ കടലില്‍ പോകരുത് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.