ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

October 10th, 2025

medicine-doxycycline-tablet-for-leptospirosis-ePathram
തിരുവനന്തപുരം : ചില കമ്പനികളുടെ പാരസെറ്റമോൾ അടക്കമുള്ള ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു കൊണ്ട് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ. ഈ മരുന്നുകളുടെ സ്റ്റോക്ക് ഉള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിവരങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ സെപ്റ്റംബർ മാസത്തിൽ നടത്തിയ ഗുണ നിലവാര പരിശോധന യിൽ മോശം എന്ന് കണ്ടെത്തിയ വിവിധ കമ്പനികളുടെ മരുന്നു കളാണ് പിൻവലിക്കുന്നത്.  P R D

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

October 9th, 2025

social-media-usage-police-officials-to-submit-affidavit-ePathram

കൊച്ചി : പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരിൽ നിന്നും മുൻ‌കൂർ അനുമതി തേടിയിരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവി. ഓരോരുത്തരും ഏതൊക്കെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സജീവമാണ് എന്നുള്ളതും ഏതെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പു കളിലെ അംഗങ്ങൾ എന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.

മാത്രമല്ല പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു മാത്രമേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും അഭിപ്രായങ്ങളും രേഖ പ്പെടുത്തുകയുള്ളൂ. പോലീസ് സേനയുടെ പ്രതിച്ഛായ, മാന്യത, അഖണ്ഡത എന്നിവക്ക് ഹാനികരമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയില്ല. നിയമ പാലകൻ എന്ന നിലവാരം ഉറപ്പാക്കും.

ഔദ്യോഗിക രഹസ്യ രേഖകൾ പങ്കിടുക, മറ്റുള്ളവർക്ക് ഫോർ വേഡ് ചെയ്യുക, പ്രചരിപ്പിക്കുക എന്നീ നട പടികൾ ഉണ്ടാവുകയില്ല എന്നും ഇവ ലംഘിച്ചാൽ ശിക്ഷാ നടപടി സ്വീകരിക്കാൻ തയ്യാറാണ് എന്നും സത്യ വാങ്മൂലം എഴുതി ഒപ്പിട്ടു നൽകണം. ഓരോ പോലീസ് സ്റ്റേഷനുകളിലെയും ഇൻസ്‌പെക്ടർ മാർക്കാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഇൻസ്പെക്ടർമാർ സ്റ്റേഷൻ പരിധി വിട്ടു പോകുമ്പോൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം എന്നും ഉത്തരവിൽ പറയുന്നു. പോലീസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇനി സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.

പോലീസുകാരുടെ ചില സോഷ്യൽ മീഡിയാ പോസ്റ്റുകൾ പോലീസ് സേനക്കും സർക്കാരിനും കളങ്കം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരുടെ പോസ്റ്റിന് എതിരെ പരാതികൾ ഉയരുകയും ചെയ്തു. ഇതോടെയാണ് പുതിയ നീക്കം എന്നാണു റിപ്പോർട്ടുകൾ. Image Credit : F B Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

October 9th, 2025

minister-k-b-ganesh-kumar-ePathram

തിരുവനന്തപുരം : കേരളത്തിൽ ഉടനീളം അർബുദ രോഗികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി കെ. എസ്. ആർ. ടി. സി ബസ്സുകളിൽ യാത്രാ സൗജന്യം അനുവദിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിയമ സഭയിൽ അറിയിച്ചു. സൂപ്പർ ഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ വിഭാഗം ബസ്സുകളിലും സൗജന്യ യാത്ര സാധ്യമാക്കും.

റേഡിയേഷൻ, കീമോ തുടങ്ങി അർബുദം സംബന്ധമായ ഏത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുവന്നവർക്കും പദ്ധതി സഹായകരമാണ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു

October 8th, 2025

gold-epathram

കൊച്ചി : വീണ്ടും കുതിച്ചുയർന്നു സ്വർണ്ണ വില. 2025 ഒക്ടോബർ 8 ബുധനാഴ്ച മാത്രം 840 രൂപ വർദ്ധിച്ച് പവൻ വില 90,320 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണ്ണത്തിനു 105 രൂപ വര്‍ദ്ധിച്ച് 11,290 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണ വില 4000 ഡോളർ കടന്നു.

രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,020 ഡോളറായി. ഈ വര്‍ഷം ആദ്യം 2,500 ഡോളർ ആയിരുന്നു. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് സ്വർണ്ണ വില കുതിച്ചുയരാൻ കാരണം എന്ന് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്

October 6th, 2025

banned-chlorpheniramine-maleate-phenylephrine-hydrochloride-cough-syrup-ePathram

തിരുവനന്തപുരം : രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്നുകൾ നൽകുന്നതിൽ രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും കൂടുതൽ ജാഗ്രത പുലർത്തണം എന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐ. എ. പി) അറിയിച്ചു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളിലെ മിക്ക ചുമ രോഗ ങ്ങളും മരുന്നു ഇല്ലാതെ തന്നെ സ്വയം ഭേദമാകുന്നവയാണ്.

അതിനാൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ചുമ മരുന്നുകളുടെ പതിവായ ഉപയോഗം അനാവശ്യവും സുരക്ഷിതം അല്ലാത്തതും എന്നുള്ള കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽ ഉണ്ടാവണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ചുമ മരുന്നിനേക്കാൾ നല്ലത്, ആവശ്യത്തിന് വെള്ളം കുടിക്കുക (Adequate Hydration), നല്ലതു പോലെ വിശ്രമം, മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്നുകൾ (Saline Nasal Drops) ഉപയോഗിക്കുക.

വലിയ കുട്ടികൾക്ക് നൽകുന്ന മരുന്നുകൾ പോലും കൃത്യമായ അളവിൽ, കുറഞ്ഞ ദിവസത്തേക്ക് മാത്രമേ കൊടുക്കുവാൻ പാടുള്ളൂ.

സ്വയം ചികിത്സ ഒഴിവാക്കുക, സുരക്ഷിതവും ഫല പ്രദവുമായ ചികിത്സ ലഭ്യമാക്കുവാൻ പീഡിയാട്രിക് കൺസൾട്ടേഷൻ തേടാനും ഐ. എ. പി. നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

2 of 5741231020»|

« Previous Page« Previous « തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
Next »Next Page » സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine