സ്വത്വ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

May 31st, 2010

k-e-n-kunhahammedതിരുവനന്തപുരം : സി.പി.എം. ഔദ്യോഗിക പക്ഷം സഹയാത്രി കനെന്ന് മാധ്യമങ്ങള്‍ വിശേഷിക്കുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദും ഇടതു പക്ഷ ബുദ്ധി ജീവിയായ പി. കെ. പോക്കറും ഉയര്‍ത്തി ക്കാട്ടുന്ന സ്വത്വ രാഷ്ട്രീയ വാദത്തോടു വിയോജിച്ചു കൊണ്ട് സി. പി. എം. നേതാക്കള്‍ രംഗത്തു വന്നതോടെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നു. ഇതു സംബന്ധിച്ച് പി. രാജീവ്. എം. പി. യും എം. വി. ഗോവിന്ദന്‍ മാസ്റ്ററും ദേശാഭിമാനി വാരികയിലും ചിന്തയിലും മറ്റും ലേഖനങ്ങള്‍ എഴുതിയിരുന്നു. ലേഖനങ്ങളില്‍ നിന്നും പ്രസംഗ വേദികളിലേക്കും മാധ്യമ ചര്‍ച്ചകളിലേക്കും ഇരു പക്ഷത്തിന്റേയും വാദ പ്രതിവാദങ്ങള്‍ എത്തിയിരിക്കുന്നു.

പു. ക. സ. (പുരോഗമന കലാ സാഹിത്യ സംഘം) സി. പി. എമ്മിന്റെ പോഷക സംഘടന യല്ലെന്നും, പു. ക. സ. യുടെ പ്രവര്‍ത്തകര്‍ ഇടതു പക്ഷത്തു നിന്നു തന്നെ ആക്രമിക്ക പ്പെടുകയാണെന്നും കെ. ഈ. എന്‍. കുഞ്ഞമദ് അഭിപ്രായപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന ക്യാമ്പില്‍ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. സ്വത്വ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയെ ഭയക്കുന്നവരാണ് സംഘടനയെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരിനൊപ്പം ജാതിയുടെ വാല്‍ മുറിക്കാതെ വലിയ വായില്‍ സംസാരിക്കു ന്നവരാണ് ഇതു ചെയ്യുന്നതെന്നും, സ്വത്വ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവരെയാണ് അസ്വസ്ഥ രാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയം കൊണ്ട് കീഴ്‌പ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധമാണെന്നും, സ്വത്വ ചിന്തകള്‍ക്കപ്പുറം വിശാലമാണ് മാര്‍ക്സിയന്‍ വീക്ഷണമായ വര്‍ഗ്ഗ ബോധം എന്നും വിദ്യാഭ്യാസ – സാംസ്കാ‌രിക മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു.

സ്വത്വ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടത് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വേദിയില്‍ നിന്നു കൊണ്ട് ആകണമെന്നും സ്വത്വ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി അവഗണിക്കുവാന്‍ ആകില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കെതിരെ ശക്തമായ പ്രചാരണവുമായി പാര്ട്ടി മുന്നോട്ടു പോകുമ്പോള്‍ കെ. ഈ. എന്‍. എടുക്കുന്ന പരസ്യമായ നിലപാട് രാഷ്ട്രീയ നിരീക്ഷകര്‍ കൌതുകത്തോടെ ആണ് നോക്കി കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മാണി-ജോസഫ് കേരള കോണ്‍ഗ്രസ്സുകള്‍ ലയിച്ചു

May 28th, 2010

 കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പുകള്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ലയിച്ചു. ലയന സമ്മേളനത്തില്‍ പ്രസംഗിച്ച കെ.എം.മാണി പിണറായി വിജയനേയും പി.സി തോമസിനേയും നിശിതമായി വിമര്‍ശിച്ചു. യു.ഡി.എഫ് ആരുടേയും കുത്തകയല്ലെന്നും ഈ ലയനം യു.ഡി.എഫി.നെ ശക്തിപ്പെടുത്തുമെന്നും കേരളത്തില്‍ ഇന്ന് ജനപിന്തുണയില്ലാത്ത സര്‍ക്കാര്‍ ആണ് ഭരിക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. വിദ്യാഭ്യാസ, കാര്‍ഷിക, സാമൂഹിക മേഘലകളില്‍ ഒട്ടേറെ പുതിയ ആശയങ്ങള്‍ കേരള കോണ്‍ഗ്രസ്സുകള്‍ നല്‍കിയതായി പി.ജെ. ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ്സ് പാര്‍ളമെന്ററി പാര്‍ടി നേതാവായി കെ.എം. മാണിയേയും പി.ജെ. ജോസഫിനെ ഡെപ്യൂട്ടി ലീഡറുമായും നേരത്തെ യോഗം ചേര്‍ന്നു തിരഞ്ഞെടുത്തിരുന്നു. സി.എഫ്.തോമസ്, പി.സി.ജോര്‍ജ്ജ്, ജോസ്.കെ.മാണി, ടി.യു. കുരുവിള തുടങ്ങി ഇരു കേരള കോണ്‍ഗ്രസ്സിലേയും പ്രമുഖ നേതാക്കള്‍ ലയന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

- എസ്. കുമാര്‍

1 അഭിപ്രായം »

ന്യൂമാഹിയില്‍ ബോംബേറ്; രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

May 28th, 2010

തലശ്ശേരിക്കടുത്ത് ന്യൂമാഹിയില്‍ ഒരു സംഘം നടത്തിയ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വിജിത്ത്, ബിനോയ് എന്നിവരാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളില്‍ എത്തിയ അക്രമികള്‍ ആദ്യം ബോംബെറിയുകയും തുടര്‍ന്ന് ഇരുവരേയും വെട്ടുകയുമാണ് ഉണ്ടായതെന്നും തുടര്‍ന്ന് ഒരാള്‍ സംഭവസ്ഥലത്തു വെച്ചും മറ്റൊരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരിച്ചതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സംഘര്‍ഷം നില നില്‍ക്കുകയാണ് പോലീസ് സംഭവസ്ഥലത്ത് ക്യാംബ് ചെയ്യുന്നുണ്ട്. സി.പി.എം പ്രവര്‍ത്തകര്‍ ആണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപിച്ചു.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

യൂസേഴ്സ് ഫീ കേരളം ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു.

May 28th, 2010

തിരുവനന്ദപുരം എയര്‍പോര്‍ട്ടില്‍ ഇന്റര്‍നാഷ്ണല്‍ യാത്രക്കാര്‍ക്ക് യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തുവാന്‍ ഉള്ള തീരുമാനത്തിനെതിരെ കേരളം ഹര്‍ജി നല്‍കും.
ഡെല്‍ഹിയിലെ എയര്‍പോര്‍ട് എക്കണോമിക് റെഗുലേറ്ററി അപ്പലേറ്റ് ട്രിബ്യൂണലില്‍ ആണ് ഹര്‍ജി നല്‍കുക. 2008 -ലെ എയര്‍പോര്‍ട്ട് എക്കണോമിക് റെഗുലേറ്ററി ആക്ടിന്റെ അടിസ്ഥാനത്തില്‍ ആണ്‍് ഹര്‍ജി നല്‍കുക.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

തടി പിടിക്കാന്‍ എത്തിയ അനയിടഞ്ഞു

May 28th, 2010

തിരുവനന്തപുരം : തടി പിടിക്കാന്‍ എത്തിയ കൊല്ലം നെടുമങ്കാവ്‌ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രം വക മണികണ്ഠന്‍ എന്ന ആന ഇടഞ്ഞു. കല്ലേലി നടുവത്തുമൂഴി റേഞ്ചിലെ തടി പിടിക്കുവാന്‍ കൊണ്ടു വന്നതായിരുന്നു മണികണ്ഠനെ. ചൊവ്വാഴ്ച വൈകീട്ട്‌ പാപ്പന്മാരോട്‌ ഇടഞ്ഞ് അച്ഛന്‍ കോവിലാറിന്റെ തീരത്ത്‌ നിലയുറപ്പിച്ചു. അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പന്മാരെ സമീപത്തേക്ക്‌ അടുപ്പിച്ചില്ല. രാത്രി വൈകിയും പാപ്പാന്മാര്‍ പരിശ്രമം തുടര്‍ന്നു.

പിറ്റേന്ന് പഴയ പാപ്പാന്‍ എത്തി ആനയെ അനുനയിപ്പിച്ചെങ്കിലും ജനക്കൂട്ടത്തിന്റെ ആരവം കേട്ട്‌ അവന്‍ വീണ്ടും പിണങ്ങി. ആറു നീന്തി മറുകര എത്തിയ ആനയെ എലിഫെന്റ്‌ സ്ക്വാഡ്‌ എത്തി വടം കൊണ്ട്‌ കുരുക്കിട്ട്‌ പിടിച്ചു. പിന്നീട്‌ സുരക്ഷിത സ്ഥാനത്ത്‌ തളച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

578 of 5871020577578579»|

« Previous Page« Previous « വീരേന്ദ്രകുമാര്‍ ദളിനു പുതിയ പേര്‍
Next »Next Page » യൂസേഴ്സ് ഫീ കേരളം ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു. »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine