കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവു ചാടിയ റിപ്പര്‍ ജയാനന്ദന്‍ ഊട്ടിയില്‍ നിന്നും പോലീസ് പിടിയിലായി. കണ്ണൂര്‍ ടൌണ്‍ സി. ഐ. യുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് തൃശ്ശൂര്‍ പെരിഞ്ഞനത്തെ ഇരട്ടക്കൊല പാതകക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ജയാനന്ദനും (42), അന്തര്‍ സംസ്ഥാന വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി ടി. എച്ച്. റിയാസും സെല്ലിന്റെ അഴികള്‍ ഇളക്കി രക്ഷപ്പെട്ടത്.
അതീവ സുരക്ഷിതമെന്ന് പറയപ്പെട്ടിരുന്ന കണ്ണൂര്‍ സെട്രല്‍ ജലിലിലെ 10-ആം ബ്ലോക്കില്‍ നിന്നും രണ്ടു തടവു പുള്ളികള്‍ രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജയാനന്ദന്റെ ഭാര്യയുള്‍പ്പെടെ പലരും നിരീക്ഷണത്തില്‍ ആയിരുന്നു. ഇയാളുടെ ഭാര്യയുടെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് ഊട്ടിയില്‍ നിന്നും ജയാനന്ദനെ പിടികൂടുവാന്‍ ആയതെന്ന് പറയുന്നു. എന്നാല്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ മറ്റൊരു കുറ്റവാളിയായ റിയാസിനെ ഇതു വരെയും പിടികൂടുവാന്‍ ആയിട്ടില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ്