കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പുകള്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ലയിച്ചു. ലയന സമ്മേളനത്തില്‍ പ്രസംഗിച്ച കെ.എം.മാണി പിണറായി വിജയനേയും പി.സി തോമസിനേയും നിശിതമായി വിമര്‍ശിച്ചു. യു.ഡി.എഫ് ആരുടേയും കുത്തകയല്ലെന്നും ഈ ലയനം യു.ഡി.എഫി.നെ ശക്തിപ്പെടുത്തുമെന്നും കേരളത്തില്‍ ഇന്ന് ജനപിന്തുണയില്ലാത്ത സര്‍ക്കാര്‍ ആണ് ഭരിക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. വിദ്യാഭ്യാസ, കാര്‍ഷിക, സാമൂഹിക മേഘലകളില്‍ ഒട്ടേറെ പുതിയ ആശയങ്ങള്‍ കേരള കോണ്‍ഗ്രസ്സുകള്‍ നല്‍കിയതായി പി.ജെ. ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്സ് പാര്‍ളമെന്ററി പാര്‍ടി നേതാവായി കെ.എം. മാണിയേയും പി.ജെ. ജോസഫിനെ ഡെപ്യൂട്ടി ലീഡറുമായും നേരത്തെ യോഗം ചേര്‍ന്നു തിരഞ്ഞെടുത്തിരുന്നു. സി.എഫ്.തോമസ്, പി.സി.ജോര്‍ജ്ജ്, ജോസ്.കെ.മാണി, ടി.യു. കുരുവിള തുടങ്ങി ഇരു കേരള കോണ്‍ഗ്രസ്സിലേയും പ്രമുഖ നേതാക്കള്‍ ലയന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.




























