ഇന്ത്യയില്‍ നിലവില്‍ ഉള്ള ബാങ്കിങ്ങ് നിയമം അനുസരിച്ച് ഇസ്ലാമിക ബാങ്ക് അനുവദിക്കാന്‍ ആകില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഡി. സുബ്ബറാവു അറിയിച്ചു. ശരീയത്ത് തത്വങ്ങളെ അടിസ്ഥാനമാക്കി പലിശ രഹിത പണമിടപാടാണ് ഇസ്ലാമിക ബാങ്കിങ്ങ് മുന്നോട്ട് വെക്കുന്ന ആശയം. എന്നാല്‍ രാജ്യത്ത് നിലവില്‍ ഉള്ള സംവിധാനം പലിശ വ്യവസ്ഥ അടിസ്ഥാനമാക്കി ഉള്ളതാണ്. അതു കൊണ്ടു തന്നെ ഇസ്ലാമിക ബാങ്കിങ്ങ് ആരംഭിക്കണമെങ്കില്‍ അതിനായി പ്രത്യേകം നിയമ നിര്‍മ്മാണം വേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുവാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.



കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനെ ഒരു സംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. പേരാമ്പ്ര പാലേരിയില്‍ “മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്” എന്ന വിഷയത്തില്‍ പ്രതി ചിന്ത എന്ന സംഘടന സംഘടിപ്പിച്ച സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രസംഗിക്കാന്‍ മൈക്കിനു മുന്‍പില്‍ എത്തി ആദ്യ വാചകം പറഞ്ഞു തുടങ്ങിയ ഉടനെ ഒരു സംഘം ആളുകള്‍ വടികളും കസേരകളുമായി സ്റ്റേജിനു മുകളില്‍ കയറി നീലകണ്ഠനെ ആക്രമിച്ചു. അടിയേറ്റ് താഴെ വീണ അദ്ദേഹത്തെ ചുറ്റും വളഞ്ഞു നിന്ന് ചവിട്ടിയും അടിച്ചും മര്‍ദ്ദനം തുടര്‍ന്നു. കൈ കാലുകള്‍ക്കും, വയറിനും, നെഞ്ചത്തും, ദേഹം ആസകലവും പരിക്കേറ്റ അദ്ദേഹത്തെ ഏറെ നേരത്തേക്ക് ആശുപത്രിയില്‍ എത്തിക്കാനും ഇവര്‍ സമ്മതിച്ചില്ല.
























