തിരുവനന്തപുരം : കഴിഞ്ഞ പതിനാലു വര്‍ഷമായി ഇടതു മുന്നണിയുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കുവാന്‍ ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് തീരുമാനിച്ചു. ഇടതു മുന്നണിയില്‍ അംഗമാക്കുവാന്‍ അപേക്ഷ നല്‍കി ഏഴു വര്‍ഷമായി കാത്തിരി ക്കുകയാണെന്നും, അടുത്തിടെ വന്നവരെ പോലും മുന്നണിയില്‍ സ്വീകരിച്ചിട്ടും തങ്ങളുടെ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു തീരുമാനം ഐ. എന്‍. എല്‍. എടുത്തത് എന്നും നേതാക്കള്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കൌണ്‍സിലില്‍ എടുത്ത തീരുമാനം ഏക കണ്ഠമായിരുന്നു എന്നും നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.
ഇടതു ബന്ധം വിടുന്നതോടെ പാര്ട്ടിയ്ക്കു ലഭിച്ച ബോര്‍ഡ് മെംബര്‍ സ്ഥാനങ്ങള്‍ അംഗങ്ങള്‍ രാജി വെക്കും എന്നും, ഒരു സാഹചര്യത്തിലും മറ്റൊരു പാര്ട്ടിയുമായും ലയനം ഇല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്ട്ടി യു. ഡി. എഫുമായി സഹകരിക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം