ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള ഒരു ഉത്തരവിലൂടെ സുപ്രീം കോടതി ഉഭയലിംഗത്തിന് അംഗീകാരം നൽകി. പരമ്പരാഗത സങ്കൽപ്പത്തിനുപരിയായി സ്ത്രീക്കും പുരുഷനും മാത്രമല്ല ഇതിനു പുറമെ ഉഭയലിംഗക്കാർക്കും സമൂഹത്തിൽ തുല്യ പദവിക്കും അവകാശ സംരക്ഷണത്തിനുമുള്ള അവസരം ഒരുക്കുന്നതിൽ ചരിത്രപരമായ പങ്ക്‍ വഹിക്കുന്നതാണ് വൈകി വന്ന ഈ ഉത്തരവ്.
കാലാ കാലങ്ങളായി സമൂഹം അവജ്ഞയോടെ നോക്കിക്കാണുകയും, അകറ്റി നിർത്തുകയും ചെയ്തു പോന്ന ഹിജഡകൾക്കും, നപുംസകങ്ങൾക്കും ഏറെ ആശ്വാസം പകരുന്ന ഈ ഉത്തരവ് സമൂഹത്തിൽ വൻ ചലനങ്ങൾ ഉണ്ടാക്കുവാൻ ഉതകുന്നതാണ്.
ഉഭയലിംഗക്കാരെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വർഗ്ഗമായി കണക്കിലാക്കി ഇവർക്ക് വിദ്യാഭാസം തൊഴിൽ എന്നീ രംഗങ്ങളിൽ സംവരണം ഏർപ്പെടുത്തണം എന്ന് സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.
ലൈംഗിക സ്വത്വ ബോധം വ്യക്തിയുടെ സ്വയം പര്യാപ്തതയുടേയും അന്തസ്സിന്റേയും കാതലാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, നിയമം, മനുഷ്യാവകാശം