ലിംഗമാറ്റ ശസ്ത്രക്രിയ ക്കുള്ള തുക 5 ലക്ഷം രൂപ വരെയാക്കി വർദ്ധിപ്പിച്ചു

September 22nd, 2020

transgenders-or-third-gender-ePathram
തിരുവനന്തപുരം : ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു വിധേയരാകുന്ന ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് അനുവദിക്കുന്ന തുക വർദ്ധിപ്പിച്ച് ഉത്തരവ് ഇറക്കി എന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.

ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന രണ്ടു ലക്ഷം രൂപ യാണ് വർദ്ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്.

സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്ര ക്രിയ (ട്രാൻസ്മാന്‍) വളരെ സങ്കീർണ്ണവും ചെലവ് ഏറിയതും ആയതിനാലും നിരവധി ശസ്ത്ര ക്രിയ യിലൂടെ മാത്രമേ ഈ മാറ്റം സാദ്ധ്യമാവുക യുള്ളൂ എന്നതിനാലും ഇതിനായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കും.

പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്ര ക്രിയ (ട്രാൻസ് വുമൺ) താരതമ്യേന ചെലവ് കുറവ് ആയതു കൊണ്ട് പരമാവധി രണ്ടര ലക്ഷം രൂപവരെയാണ് അനുവദി ക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ട്രാന്‍സ്‌ ജെന്‍ഡറുകളെ സമൂഹ ത്തിന്റെ മുഖ്യധാര യിൽ എത്തിക്കുന്നതിനും അവരുടെ ഉന്നമന ത്തിനു വേണ്ടിയും സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി കളിൽ ഏറ്റവും ശ്രദ്ധേയ മായ ഒന്നാണ് ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു നല്‍കി വരുന്ന ധന സഹായം എന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സ്ത്രീയിൽ നിന്നും പുരുഷന്‍ ആകുന്ന ശസ്ത്രക്രിയക്കു വേണ്ടി 5 ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് പരമാവധി 5 ലക്ഷം രൂപ വീതം 25 ലക്ഷം രൂപയും പുരുഷനിൽ നിന്നും സ്ത്രീ യിലേ ക്കുള്ള ശസ്ത്ര ക്രിയക്കു വേണ്ടി 10 ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേർത്താണ് 50 ലക്ഷം രൂപ അനുവദി ച്ചിരിക്കുന്നത്.

ശസ്ത്രക്രിയക്കു ശേഷം സമർപ്പിക്കുന്ന ബില്ലുകളു ടെയും ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തി ന്റെയും അടി സ്ഥാനത്തിൽ ആയിരിക്കും ധന സഹായം അനുവദി ക്കുക. (പി. എൻ. എക്‌സ്. 3187/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ട്രാൻസ്‌ ജെൻഡർ ലിംഗ പദവി : വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി

August 20th, 2019

transgenders-or-third-gender-ePathram
തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ വ്യക്തി കളുടെ ലിംഗ പദവി രേഖ പ്പെടു ത്തുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവ് ഇറക്കി.

ഹൈക്കോടതി യിൽ ഫയൽ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷൻ നമ്പർ 200056 / 2018 ൻ മേൽ പുറപ്പെടു വിച്ച വിധി ന്യായ ത്തിന്റെ അടിസ്ഥാന ത്തിലാണ് ഉത്തരവ്.

സാമൂഹ്യ നീതി വകുപ്പ് നൽകുന്ന ജെൻഡർ സർട്ടിഫി ക്കറ്റിന്റെ അടിസ്ഥാന ത്തിൽ ട്രാൻസ്‌ ജെൻഡർ വ്യക്തി കൾക്ക് ഔദ്യോഗിക രേഖ കളിൽ ലിംഗ പദവി രേഖ പ്പെടുത്തിയിരി ക്കുന്ന തിൽ മാറ്റം വരുത്തുന്ന തിന് സംസ്ഥാന സർക്കാ രിന് കീഴിലുള്ള എല്ലാ വകുപ്പു കൾക്കും സ്ഥാപന ങ്ങൾക്കും നിർദ്ദേശം നൽകി.

ഈ ജെൻഡർ സർട്ടി ഫിക്കറ്റി ന്റെ അടി സ്ഥാന ത്തിൽ എസ്. എസ്. എൽ. സി. സർട്ടി ഫിക്കറ്റി ലെ കോളത്തിലെ രേഖ പ്പെടുത്തലു കളിൽ മാറ്റം വരുത്തു ന്നതി നായി പൊതു വിദ്യാഭ്യാസ വകുപ്പി ന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതി നുള്ള നടപടി സ്വീകരിക്കു വാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പി. എൻ. എക്സ്. 2979/19 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഔദ്യോഗിക രേഖ കളില്‍ ‘ട്രാൻസ് ജെൻഡർ’എന്നു മാത്രം

July 7th, 2019

transgenders-or-third-gender-ePathram
കണ്ണൂർ : ഒൗദ്യോഗിക രേഖ കളിൽ ഭിന്ന ലിംഗ വിഭാഗ ങ്ങളില്‍ ഉള്ള വരെ ക്കുറിച്ച് പരാ മര്‍ശി ക്കുമ്പോള്‍ ഇനി മുതല്‍ ‘ട്രാൻസ് ജെൻഡർ’ എന്നു മാത്രം ഉപയോഗി ക്കണം എന്നു സര്‍ക്കാര്‍ തീരുമാനം.

ട്രാൻസ് ജെൻഡറു കളെ ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നീ വിവിധ പദ ങ്ങൾ ഉപ യോഗിച്ചു കൊണ്ടാണ് വിളിക്കുന്നത് എന്നതിൽ പല കോണു കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന തോടെ ആ പദ ങ്ങള്‍ സര്‍ ക്കാര്‍ രേഖ കളില്‍ നിന്നും നീക്കണം എന്നും ആവശ്യ പ്പെട്ട് സാമുഹിക നീതി വകുപ്പ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി.

കത്തിൽ പരാമർശി ക്കുന്ന കാര്യ ങ്ങൾ ശരി വെച്ചു കൊണ്ടാ ണ് നിലവിൽ ഉപ യോഗി ക്കുന്ന പദ ങ്ങൾ വിലക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്. സർക്കാർ രേഖ കളിൽ നിന്ന് ഇത്തരം പദ ങ്ങൾ നീക്കാനും നിർദ്ദേശിച്ചു.

ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നിവ ഇനി ഒൗദ്യോ ഗിക രേഖ കളിൽ ഉപയോഗി ക്കുവാന്‍ പാടില്ല. എന്നു മാത്രമല്ല കൂടുതൽ സമത്വ പൂർണ്ണ മായ ഒരു പദം ലഭിക്കും വരെ ഭിന്ന ലിംഗ ക്കാരെ ട്രാൻസ് ജെൻഡർ എന്ന് സംബോധന ചെയ്യും എന്നുള്ള ഉത്തരവ് വിവിധ വകുപ്പു കളുടെ ഒാഫീസു കളില്‍ എത്തിച്ചി ട്ടുണ്ട് എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 * ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം 

 * ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു 

* ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« ടിക്ടോക് സൗഹൃദം : പതിനാലു കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
വീണ്ടും ഷോക്ക് : വൈദ്യുതി നിരക്ക് വര്‍ദ്ധി പ്പിച്ചു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine