Tuesday, January 18th, 2011

മരുഭൂമിയിലെ മഴ

rain-in-dubai-epathram

ഈ പുലരി മഴ എന്നെ വിളിച്ചു
ഒരു നേര്‍ത്ത സംഗീതം മണ്ണിലുതിര്‍ന്നു
ഒരു കുളിര്‍ സ്പര്‍ശമായെന്‍ ആത്മാവില്‍ ഉണര്‍ന്നു
ആ സാന്ത്വനം നുകര്‍ന്നു ഞാന്‍ ഒരു പൈതലായി.

ഇന്നലെയെന്നൊ എന്നുടെ ബാല്യം
ഒരുപാടു മഴക്കാലം ആസ്വദിച്ചിരുന്നു
ഉറങ്ങാന്‍ കൊതിപ്പിച്ചും നനയാന്‍ മോഹിപ്പിച്ചും
മഴയെന്നും മായാ മോഹിനിയായ്.

ഒരു കുടക്കീഴില്‍ നനയാതെയെന്നൊ
ചേര്‍ന്നു നടന്നൊരു പ്രിയ സഖിയെയോര്‍ത്തു
പെരുമഴയെന്നാലും കുടയുമായ് മുറ്റത്ത്‌
തുള്ളിക്കളിക്കുന്ന സന്തോഷാരവം.

മഴയൊന്നടങ്ങിയാല്‍ കടലാസു വഞ്ചികള്‍
ഒത്തിരിയങ്ങനെ പായുന്നു മുറ്റത്ത്‌
അവയിലൊക്കെയും പുളിയന്‍ ഉറുമ്പുകള്‍
ഭ്രാന്തമായ് ഓടുന്നു, ഞങ്ങള്‍ ചിരിക്കുന്നു.

ഉണര്‍ന്നു ഞാന്‍ ഒരു നനഞ്ഞ ദിനത്തിലേക്ക്‌
മഴയില്‍ കുതിര്‍ന്നു പോയ് ആ വര്‍ണ്ണക്കിനാവുകള്‍
ഓര്‍ത്തു ഞാന്‍ ഒരു നേര്‍ത്ത വിങ്ങലോടെ
ഒരു മഴക്കാലമുണ്ടാകുമോ ഈ മരുഭൂമിയില്‍?

ഇന്നെനിക്ക് ബാല്യമില്ല, തുലാവര്‍ഷ രാത്രികളില്ല,
ജീവിക്കാന്‍ മറക്കുന്ന ദിനങ്ങള്‍ മാത്രം
എങ്കിലും, പ്രണയമായ്, വിരഹമായ്, ഒരു നേര്‍ത്ത തലോടലായ്‌
ഈ ജീവിത യാത്രയില്‍ മഴ എന്നുമൊപ്പം.

ലിജി അരുണ്‍

(ദുബായില്‍ ഇന്ന് രാവിലെ പെയ്ത മഴയാണ് ഈ കവിതയ്ക്ക് പ്രചോദനമായത് )

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “മരുഭൂമിയിലെ മഴ”

  1. balakrishnan says:

    സുഖമുള്ള സ്വപ്നങള്‍ പകരുന്ന രാവില്‍
    കോരിച്ചൊരിയുംമഴയില്‍ കുളിച്ചുള്ള
    കുളിരില്‍ സുഖമായുറങിയെണീറ്റിട്ട്
    നൊക്കുന്ന കണ്ണില്‍ കാണും പ്രക്റുതിയെ
    പോയ കാലത്തിന്റെ പോരായ്മതീര്‍ത്തിടാം
    നിര്‍വറ്തിയില്‍ പുനര്‍ ജന്മങളാക്കിടാം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine