മരുഭൂമിയിലെ മഴ

January 18th, 2011

rain-in-dubai-epathram

ഈ പുലരി മഴ എന്നെ വിളിച്ചു
ഒരു നേര്‍ത്ത സംഗീതം മണ്ണിലുതിര്‍ന്നു
ഒരു കുളിര്‍ സ്പര്‍ശമായെന്‍ ആത്മാവില്‍ ഉണര്‍ന്നു
ആ സാന്ത്വനം നുകര്‍ന്നു ഞാന്‍ ഒരു പൈതലായി.

ഇന്നലെയെന്നൊ എന്നുടെ ബാല്യം
ഒരുപാടു മഴക്കാലം ആസ്വദിച്ചിരുന്നു
ഉറങ്ങാന്‍ കൊതിപ്പിച്ചും നനയാന്‍ മോഹിപ്പിച്ചും
മഴയെന്നും മായാ മോഹിനിയായ്.

ഒരു കുടക്കീഴില്‍ നനയാതെയെന്നൊ
ചേര്‍ന്നു നടന്നൊരു പ്രിയ സഖിയെയോര്‍ത്തു
പെരുമഴയെന്നാലും കുടയുമായ് മുറ്റത്ത്‌
തുള്ളിക്കളിക്കുന്ന സന്തോഷാരവം.

മഴയൊന്നടങ്ങിയാല്‍ കടലാസു വഞ്ചികള്‍
ഒത്തിരിയങ്ങനെ പായുന്നു മുറ്റത്ത്‌
അവയിലൊക്കെയും പുളിയന്‍ ഉറുമ്പുകള്‍
ഭ്രാന്തമായ് ഓടുന്നു, ഞങ്ങള്‍ ചിരിക്കുന്നു.

ഉണര്‍ന്നു ഞാന്‍ ഒരു നനഞ്ഞ ദിനത്തിലേക്ക്‌
മഴയില്‍ കുതിര്‍ന്നു പോയ് ആ വര്‍ണ്ണക്കിനാവുകള്‍
ഓര്‍ത്തു ഞാന്‍ ഒരു നേര്‍ത്ത വിങ്ങലോടെ
ഒരു മഴക്കാലമുണ്ടാകുമോ ഈ മരുഭൂമിയില്‍?

ഇന്നെനിക്ക് ബാല്യമില്ല, തുലാവര്‍ഷ രാത്രികളില്ല,
ജീവിക്കാന്‍ മറക്കുന്ന ദിനങ്ങള്‍ മാത്രം
എങ്കിലും, പ്രണയമായ്, വിരഹമായ്, ഒരു നേര്‍ത്ത തലോടലായ്‌
ഈ ജീവിത യാത്രയില്‍ മഴ എന്നുമൊപ്പം.

ലിജി അരുണ്‍

(ദുബായില്‍ ഇന്ന് രാവിലെ പെയ്ത മഴയാണ് ഈ കവിതയ്ക്ക് പ്രചോദനമായത് )

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

അനശ്വരം

October 24th, 2010

അദൃശ്യമായക്ഷരങ്ങള്‍
കുറിച്ചൊരയ്യപ്പനിന്ന്
അനശ്വരനായതെങ്ങിനെ?

അര്‍ത്ഥം പലതും
കുറിച്ചങ്ങിനെ…

അര്‍ദ്ധ രാത്രിയിലും
തെരുവ്‌ തിണ്ണകളില്‍
കാതോട് ചേര്‍ത്തുറങ്ങിയും

അതിര്‍ വരമ്പുകള്‍ ഇല്ലാതെ
അക്ഷരങ്ങളെ ദര്ശിച്ചും
ഇണ ചേര്‍ത്തും കോര്‍ത്തും
ചിന്തയില്‍ അമര്ന്നും…

തനത് ശൈലിയില്‍
പ്രകൃതിയെ കീഴടക്കിയും
വരികള്‍ കോര്‍ത്തു വെച്ച
അയ്യപ്പനു നമസ്കാരം

രഘു കാര്യാട്ട്

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

അപമൃത്യു – സാജിദ അബ്ദുല്‍ റഹിമാന്‍

March 27th, 2010

ചുട്ടു പഴുത്തൊരു സൈകതത്തിന്‍ സ്പന്ദനം മന്ദഗതി യിലാകവേ,
ചുറ്റും വീശിയടിക്കും മണല്‍ കാറ്റിന് വെന്തുരുകും മാംസ ഗന്ധം
ഒരു കൈക്കുമ്പിള്‍ ദാഹ ജലത്തിനായ് കേഴും മനിതര്‍ രോദനം,
കേള്‍ക്കാനായി ശേഷിച്ചില്ലാരുമീ അവനിയില്‍.
 
ഭൂമിതന്‍ ജീവനാഡിയാം പുഴകള്‍
മണലൂറ്റലാം അര്‍ബുദത്തില്‍ അകാല മൃത്യു അടയവേ,
ഒരിറ്റു കുടിനീരിനായ് നീരദങ്ങള്‍ തേടിയലഞ്ഞു മാനവര്‍ .
ധരിത്രി തന്‍ മാറിടം ചുരത്താന്‍ അമ്മിഞ്ഞ യില്ലാതെ ശുഷ്കമാകവേ,
വരണ്ട ചുണ്ടുമായ് കൈ കാലിട്ടടിച്ചു കരഞ്ഞു അമ്മ തന്‍ പൈതങ്ങള്‍.
കളകളമുയര്‍ത്തി ചോലകള്‍ പാടും സംഗീതത്തില്‍ പൂത്തുലഞ്ഞിരുന്ന കാനനം,
ഇന്ന് വിങ്ങും ഭൂമി തന്‍ നെഞ്ചിന്‍ ചൂടില്‍ കത്തും
ജീവജാലങ്ങള്‍ തന്‍ ചുടലയായ് മാറി.
 
കാട്ടാറുകകള്‍ തന്‍ മൃദു താഡനത്തില്‍ ഇക്കിളി കൊള്ളും വെള്ളാരങ്കല്ലുകള്‍
തസ്കരര്‍ തന്‍ ദുഷ്ട കരങ്ങളാല്‍ കൊള്ളയടി ക്കപ്പെടവേ;
തന്‍ പ്രിയ ഭാജനങ്ങളെ നിഷ്കരുണം തട്ടി യെടുത്തൊരു വേദനയില്‍
തല തല്ലിക്കരഞ്ഞു കൊണ്ടാ കാട്ടരുവികള്‍ ദിക്കറിയാതൊഴുകി.
 
കണ്ടലുകളേകും കരുത്തില്‍ ബലിഷ്ഠ മായിരുന്നൊരു കായല്‍ക്കരയില്‍,
നിലം പൊത്തും മരങ്ങള്‍ തന്‍ ചില്ലകളില്‍ നിന്നാ കിളിക്കൊഞ്ചലുകള്‍ മായവേ
ശാപ വാക്കുക ളുതിര്‍ക്കാന്‍ ശക്തിയി ല്ലാതെയാ അമ്മ ക്കിളികള്‍ ചിറകൊടിഞ്ഞു വീണു.
 
തളിര്‍ക്കും കതിര്‍ക്കു ലകള്‍ക്കായ് വരണ്ടു ണങ്ങിയ വയലുകള്‍ ദാഹിക്കവേ
നികന്ന വയലിന്‍ നെഞ്ചിലു രുകിയൊഴുകും ലാവകള്‍ തന്‍ ഓളങ്ങളില്‍
കതിരുക ളോരോന്നായി കത്തി ച്ചാമ്പലായ്:
 
ജ്വലിക്കും സൂര്യ താപത്തിന് കീഴെ പ്രകൃതി കിടന്നു പുളയവേ
ജഡങ്ങള്‍ക്ക് മീതെ വട്ടമിട്ടു പറക്കും കഴുകര്‍ക്കു മാത്രമായിവിടം ശേഷിച്ചുവോ…
 
സാജിദ അബ്ദുല്‍റഹിമാന്‍, ഷാര്‍ജ
 
 

- ജെ.എസ്.

വായിക്കുക:

16 അഭിപ്രായങ്ങള്‍ »

ദീപ്തമീ ഹരിമുരളീരവ സ്മരണ – അബ്ദുള്ളകുട്ടി ചേറ്റുവ

February 15th, 2010

Girish-Puthenchery
 
ഭാവന തന്‍ വാചാല വിസ്മയം
കൈരളി തന്‍ സര്‍ഗ്ഗ വിഹായുസ്സില്‍
പ്രണയാര്‍ദ്ര ശോകാര്‍ദ്ര
യുഗ്മ ഗാനങ്ങളില്‍ മലയാളി മറക്കാത്ത
പ്രിയ കവിയേ പ്രണാമം.
 
ഒരു ഗ്രാമ ഭംഗിയില്‍ വളര്‍ന്നു നീ എങ്കിലും
കേരളത്തിന്‍ സുഗന്ധമായ്
പാരിലാകെ സൌരഭ്യം ചൊരിഞ്ഞ
ഗിരീഷ്ജീ അങ്ങേക്കു പ്രണാമം.
 
കൊഴിഞ്ഞു പോകുന്നു വീണ്ടും
മലയാണ്മ തന്‍ നിറ സാന്നിധ്യങ്ങള്‍
കലാ സാഹിത്യ ചലചിത്ര രംഗങ്ങളില്‍
ക്ഷണികമീ ജീവിത യാത്ര മനുജന്
എല്ലാം മണ്ണോട് ചേരുമെന്നതും
പ്രാപഞ്ചിക സത്യമായിരിക്കെ
 
മറക്കുകില്ല മലയാളി തന്‍ അധരങ്ങള്‍ക്കു
മൂളി പാടാന്‍ ഒരുപാട് രാഗ പ്രപഞ്ചം തീര്‍ത്ത
പുത്തഞ്ചേരിയുടെ കവി ഭാവന
ഓര്‍മ്മയായ് നിലനില്‍ക്കും
നിന്‍ രാഗ വൈഭവം
കരുത്തുറ്റ രചനയില്‍
ദീപ്തമാം നിന്‍ ഹരിമുരളീരവം.
 
അബ്ദുള്ളകുട്ടി ചേറ്റുവ
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ആത്മാരാധന – മധു കാനായി

February 3rd, 2010

cochin-haneefa
 
മരണസൂതകം പോല്‍
എന്മനം വിഷാദമായി
മരിക്കാത്ത വേഷമാ-
യെന്നും,
ഹാസ്യ വിഹായസം.
 
നയമാം ചിരിയുടെ മുദ്ര
മനസ്സിലേറ്റി,
ദു:ഖംമമര്‍ത്തിപ്പിടിച്ചു
നീ വിട ചൊല്ലവേ…..
 
എന്‍ കൊച്ചു മനസ്സില്‍
വരിക്കില്ല നിന്മൃത്യു-
ശാന്തി നേരുന്നു ഞാന്‍
ആത്മാവലംബമാം.
 
മധു കാനായി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 2 of 1212345...10...Last »

« Previous Page« Previous « അര്‍പ്പണം – മധു കാനായി
Next »Next Page » ദീപ്തമീ ഹരിമുരളീരവ സ്മരണ – അബ്ദുള്ളകുട്ടി ചേറ്റുവ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine