കറുത്ത തുമ്പികള്‍ – ദേവദാസ്

October 13th, 2009

 
(ആദരപൂര്‍വ്വം മാധവിക്കുട്ടിക്ക്)
 
വിദൂരമാമൊരീറന്‍ പൂവണിച്ചില്ല തേങ്ങിയോ
വഴിയും മന്ദഹാ സത്തിന്‍ മതികല മാഞ്ഞുവോ
ജ്വര ഭീതികള്‍ മൂക വിഷാദങ്ങള്‍ കിനിയും
കാവ്യ മധുരങ്ങള്‍ മായുമോ –
 
നിദ്രകള്‍ തെന്നി മാറുന്നു, രാപ്പക ലെരിയും
വേനലിന്‍ കനലൊളി ചായുന്നു
അരിയ ഭീതിയിരു ണ്ടൊരിടവഴി കളനന്തമായി നീളവേ
ഭദ്രദീപ മേന്തി വന്ന നിന്‍ മൊഴികള്‍ സാന്ത്വന ങ്ങളല്ലയോ
മണി മുകില്‍ മാല പോലെ നവ ഗാഥയായ്
പൊഴിഞ്ഞു നീ മാനസങ്ങളില്‍
 
സൂര്യ നാളങ്ങ ളോര്‍മ്മ കളെന്‍ കൊച്ചു ഗ്രാമീണ –
വായന ശാലയ്ക്കകം ചിതലിട്ടു
ചിന്നി യൊരലമാര യിലാചിത്ര മാലേഖനം ചെയ്ത
പുസ്തക ത്താളുകള്‍, വിസ്മയ ത്തുമ്പിലെ നീര്‍മണി മുത്തുകള്‍
ചന്ദന മരങ്ങള്‍ തന്‍ ശീതള കാന്തിയിലേതോ
ഗന്ധര്‍വ്വ സംഗീതം മിടിക്കയായ്
 
നീര്‍മാത ളത്തില്‍ പരാഗ ങ്ങളെന്നു ച്ചിയില്‍ തൂവുന്നതാര്
ആവണി ച്ചില്ല പിളര്‍ന്നു വീണാത്മ രോദനം കേട്ടുവോ
അകലെ നുര ചിന്നും വെളിച്ച ത്തിനലകള്‍
പാറി വീഴുന്നു കറുത്ത തുമ്പിച്ചികള്‍
 
മയക്കം വിട്ടൊന്നു ഞെട്ടിയു റക്കത്തിന്‍ കുമിള പൊട്ടിയും
ശിഥിലമാം സ്വപ്നാന്തര ങ്ങളില്‍ കുണ്ടിനിടവഴി താണ്ടുന്നവര്‍
കുടയെടുക്കാന്‍ മറന്നു – നനഞ്ഞിടാം പുന്നയൂര്‍ക്കു ളത്തിനും
കനത്ത കാറ്റും മഴയുമിരമ്പുന്നു പുഴയും തൊടിയും മലയ്ക്കുന്നു.
 
കരകള്‍ മാഞ്ഞു പോകുന്നു വൊക്കെയും തിരയെടുത്തു പോകയോ
വിസ്മയങ്ങള്‍ തന്‍ ജാലകങ്ങള്‍ തുറന്നു നീ
കമലയോ, ആമിയോ, സുരയ്യയോ യാകട്ടെ
മാധവിക്കുട്ടീ നീ ഞങ്ങള്‍ക്ക്
ഞാറ്റു വേലയും വറുതിയുമാകുന്നു.
 
ദേവദാസ്
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »


« അരസികന്മാര്‍ – അശോകന്‍ ചെറുകുന്ന്
രാമേട്ടന്ന് ആദരാഞ്ജലി – മധു കാനായി കൈപ്രവം »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine