നന്ദി കാര്‍ക്കരെ… നന്ദി…

November 28th, 2008

നിഴലാട്ടങ്ങളുടെ കൂത്തരങ്ങില്‍
വെളിച്ചത്തിന്റെ ധൈര്യം കാട്ടുന്നവര്‍
വിരളം

നിഗൂഢതകളുടെ ഇരുട്ടില്‍ ജനിച്ച
പൊട്ടിത്തെറി കളിലറ്റു വീണ
അനേകായിരം നിലവിളികള്‍…

എന്നാല്‍
ഈ നിലവിളികളുടെ ശംബ്ദം
തൊണ്ടക്കുഴി ക്കപ്പുറത്തേ ക്കെത്തുന്നില്ല

ആ നിലവിളി കേട്ട
മനുഷ്യരിലൊരാളായ
ഹേമന്ദ് കാര്‍ക്കര്‍
വെടിയേറ്റ് കൊല്ലപ്പെട്ടു!!!

നട്ടെല്ലുള്ള ഈ മനുഷ്യന്‍
ഭൂതത്തെ അടച്ച ഭരണി
തുറക്കുകയായിരുന്നു

മുന്‍‌വിധികളുടെ ചരിത്രം
മാറ്റുകയായിരുന്നു
അധികമൊന്നും എനിക്കറിയില്ല
താങ്കളെക്കുറിച്ച്
പക്ഷെ അറിഞ്ഞതെല്ലാം
നല്ല കാര്യങ്ങളാണ്

ഈ ആക്രമണവും
പതിവ് പറ്റ് പുസ്തകത്തില്‍
വരവു വെച്ചു
മാധ്യമങ്ങള്‍
കൂറ് തെളിയിക്കുന്നുണ്ട്

ഈ ബിസിനസ്സിലെ ലാഭം
കിട്ടുന്നതാ ര്‍ക്കാണെന്ന്‍ അറിയാന്‍
ഒരു മാധ്യമ ബാലന്‍സ് ഷീറ്റും
നോക്കേണ്ട ആവശ്യമില്ല

പാര്‍ട്ട്ണര്‍ ഷിപ്പുകളുടെ
പുതിയ കഥകള്‍
അങ്ങു തന്നെയല്ലോ
പറഞ്ഞു തന്നത്…

ഈ ആക്രമണത്തിന്റെ
സത്യം വിളിച്ചു പറയാന്‍
ഇനി ഒരു കാര്‍ക്കരെ
എന്നു വരും??

സിനിമാ ദേശാഭിമാനികള്‍
താങ്കളെ
അഭ്രപാളിയില്‍
പ്രതിഷ്ഠിക്കാനിടയില്ല,
താങ്കള്‍ക്ക് ആശ്വസിക്കാം

നന്ദി കാര്‍ക്കരെ… വളരെ നന്ദി.

“ഇരകളുടെ പക്ഷം ചേര്‍ന്നതിന്”

ഹുസ്സൈന്‍ താനൂര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« ഒരു കുന്നും, രണ്ടു പൂങ്കാവനവും
ഹിജ്‌റ വര്‍ഷ (1430) – പുതുവര്‍ഷ (2009) – ആശംസകള്‍ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine