ഒരു കുന്നും, രണ്ടു പൂങ്കാവനവും

November 27th, 2008


ഒരു നുള്ളു സ്നേഹം കൊതിച്ച എനിക്ക്
ഒരു കുന്നോളം സ്നേഹം തന്നു നീ സഖി…
ഞാനത് രണ്ടു സ്നേഹ പൂങ്കാവനമായി-
തിരിച്ചും തന്നില്ലേ?
എന്നിട്ടും നീയിപ്പോള്‍ വൃഥാ വിലപിക്കുന്നു.
എന്‍ ഹൃദയവനിയിലെ പൂക്കള്‍ പൊഴിക്കുന്നു.
ഒന്നിച്ചും ഒരുമിച്ചും ആഹ്ലാദ മുഖരിത ദിനങ്ങളില്‍
വിസ്മൃതി പൂണ്ടൊരു സത്യത്തെ
വേര്‍പാടെന്നുള്ള അനിഷ്ടമാം നൊമ്പരത്തെ
ഹൃത്തടത്തില്‍ മൂടി വെച്ചു എങ്കിലും പ്രിയേ…
മറ നീക്കി പുറത്തു വന്നില്ലേ…?
അശ്രു കണങ്ങള്‍ ചിതറാതെ യാത്രാ മൊഴി തന്നിട്ടും …
ഇരുള്‍ മൂടിയ ആകാശം പോല്‍ നിന്നുള്ളം
പേമാരി ചൊരിഞ്ഞതും ഞാനറിഞ്ഞു പ്രിയേ…
അന്ന് എന്‍ ഹൃത്തടത്തില്‍ കൊടുങ്കാറ്റു വീശിയുള്ള
പെരുമഴക്കാലമായിരുന്നു.


കവിയെ കുറിച്ച്...

പി. കെ. അബ്ദുള്ള കുട്ടി, ചേറ്റുവ

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കരിന്തിരി – പി. കെ. അബ്ദുള്ള ക്കുട്ടി

October 17th, 2008

ഇന്ന് ഞാന്‍ ഒരു മെഴുകു തിരി
നാളെ ഞാന്‍ ഒരു കരിന്തിരി
പൊരിയും വെയിലേറ്റ്
കോച്ചും തണുപ്പിലും
ആശ്രിതര്‍ക്കായ് അര്‍പ്പണം
ചെയ്തോരു ജീവിതം

ജീവിതമെന്നത് മിഥ്യയായി,
ജീവിത യാഥാര്‍ത്ഥ്യം ബാധ്യതയും
കണ്ണു നീര്‍ വറ്റിയ കണ്ണുകളില്‍
രക്തത്തിന്‍ നേര്‍ത്ത കണങ്ങള്‍ മാത്രം.
ഇന്നല്ലെങ്കിലും നാളെ നമ്മള്‍
ഒന്നിക്കുമെന്ന വാഗ്ദാനവും
പാഴ്വാക്കായ് മാറുന്ന ദുര്‍വിധി.
അദ്യശ്യമാം ചങ്ങലയില്‍
മുറുകുന്നു എന്‍ പാദങ്ങളും കരങ്ങളും

ഇന്നില്ലാത്തവനെന്ത് നാളെ…?
എന്ന മറുചോദ്യത്താല്‍ എന്നെ-
നിശ്ശബ്ദനാക്കാതെ മാനസി
സര്‍വ്വം സഹയായ് നിന്ന നീയും
നാളെ എന്‍ കരിന്തിരി കാണും നേരം
ആത്മ നിശ്വാസത്തിന്‍ നൊമ്പരത്താല്‍
മൊഴിയുമോ, “എന്തെനിക്കു നല്‍കീ നിങ്ങള്‍
ദു:ഖത്തിന്‍ പൊതിഞ്ഞ സാന്ത്വന വാക്കുകളല്ലാതെ”.

പി. കെ. അബ്ദുള്ള ക്കുട്ടി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അന്യം – പി. കെ. അബ്ദുള്ള കുട്ടി

September 22nd, 2008


അന്യമായ് തീരുന്നു
ഉമ്മ തന്‍ സാന്ത്വനം;
അന്യമായ് തീരുന്നു
ഉപ്പയുടെ വാത്സല്യവും;
അന്യമായ് തീരുന്നു
പൈതലിന്‍ പുഞ്ചിരി;
അന്യമായ് തീരുന്നു
സഖി തന്‍ സുഗന്ധവും;
അന്യമായ് തീരുന്നു
പുഴയും കുളിര്‍ക്കാറ്റും;
അന്യമായ് തീരുന്നു
നെല്പാടവും നടവരമ്പും;
അന്യമായ് തീരുന്നു
മഴയും മന:ശാന്തിയും;
അന്യമായ് തീരുന്നു
കരുണയും ദയാവായ്പും;
അന്യമായ് തീരുന്നു
ഉത്സവാഘോഷങ്ങളും;
അന്യമായ് തീരുന്നു
സുഹ്രുത് വലയ രസങ്ങളും;
അന്യമായ് തീരുന്നു
കൂട്ടു കുടുംബ ഭദ്രതയും സ്നേഹവും;
അന്യമായ് തീരുന്നു
എനിക്ക് എന്നെ തന്നെയും.

പി. കെ. അബ്ദുള്ള ക്കുട്ടി



പി.കെ.അബ്ദുള്ള ക്കുട്ടിയെ കുറിച്ച്…

തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ സ്വദേശിയായ പി.കെ.അബ്ദുള്ളക്കുട്ടി ഹൈസ്കൂളില്‍ പഠിക്കുമ്പോഴേ കഥ കളും കവിതകളും എഴുതിത്തുടങ്ങി.ചേറ്റുവ മഹാത്മ ആര്‍ട്ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 1996 ല്‍ ദുബായില്‍ വന്നു ജോലിയില്‍ പ്രവേശിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ത്യശ്ശൂര്‍ ജില്ലാ കെ.എം.സി.സിയുടെ സര്‍ഗ്ഗധാര, ദുബായ് വായനക്കൂട്ടം തുടങ്ങിയ സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
മൊബൈല്‍ :050 42 80 013
ഇമെയില്‍: abualichettuwa@gmail.com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« പിഴച്ചവര്‍ – കാപ്പിലാന്‍
കരിന്തിരി – പി. കെ. അബ്ദുള്ള ക്കുട്ടി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine