അപമൃത്യു – സാജിദ അബ്ദുല്‍ റഹിമാന്‍

March 27th, 2010

ചുട്ടു പഴുത്തൊരു സൈകതത്തിന്‍ സ്പന്ദനം മന്ദഗതി യിലാകവേ,
ചുറ്റും വീശിയടിക്കും മണല്‍ കാറ്റിന് വെന്തുരുകും മാംസ ഗന്ധം
ഒരു കൈക്കുമ്പിള്‍ ദാഹ ജലത്തിനായ് കേഴും മനിതര്‍ രോദനം,
കേള്‍ക്കാനായി ശേഷിച്ചില്ലാരുമീ അവനിയില്‍.
 
ഭൂമിതന്‍ ജീവനാഡിയാം പുഴകള്‍
മണലൂറ്റലാം അര്‍ബുദത്തില്‍ അകാല മൃത്യു അടയവേ,
ഒരിറ്റു കുടിനീരിനായ് നീരദങ്ങള്‍ തേടിയലഞ്ഞു മാനവര്‍ .
ധരിത്രി തന്‍ മാറിടം ചുരത്താന്‍ അമ്മിഞ്ഞ യില്ലാതെ ശുഷ്കമാകവേ,
വരണ്ട ചുണ്ടുമായ് കൈ കാലിട്ടടിച്ചു കരഞ്ഞു അമ്മ തന്‍ പൈതങ്ങള്‍.
കളകളമുയര്‍ത്തി ചോലകള്‍ പാടും സംഗീതത്തില്‍ പൂത്തുലഞ്ഞിരുന്ന കാനനം,
ഇന്ന് വിങ്ങും ഭൂമി തന്‍ നെഞ്ചിന്‍ ചൂടില്‍ കത്തും
ജീവജാലങ്ങള്‍ തന്‍ ചുടലയായ് മാറി.
 
കാട്ടാറുകകള്‍ തന്‍ മൃദു താഡനത്തില്‍ ഇക്കിളി കൊള്ളും വെള്ളാരങ്കല്ലുകള്‍
തസ്കരര്‍ തന്‍ ദുഷ്ട കരങ്ങളാല്‍ കൊള്ളയടി ക്കപ്പെടവേ;
തന്‍ പ്രിയ ഭാജനങ്ങളെ നിഷ്കരുണം തട്ടി യെടുത്തൊരു വേദനയില്‍
തല തല്ലിക്കരഞ്ഞു കൊണ്ടാ കാട്ടരുവികള്‍ ദിക്കറിയാതൊഴുകി.
 
കണ്ടലുകളേകും കരുത്തില്‍ ബലിഷ്ഠ മായിരുന്നൊരു കായല്‍ക്കരയില്‍,
നിലം പൊത്തും മരങ്ങള്‍ തന്‍ ചില്ലകളില്‍ നിന്നാ കിളിക്കൊഞ്ചലുകള്‍ മായവേ
ശാപ വാക്കുക ളുതിര്‍ക്കാന്‍ ശക്തിയി ല്ലാതെയാ അമ്മ ക്കിളികള്‍ ചിറകൊടിഞ്ഞു വീണു.
 
തളിര്‍ക്കും കതിര്‍ക്കു ലകള്‍ക്കായ് വരണ്ടു ണങ്ങിയ വയലുകള്‍ ദാഹിക്കവേ
നികന്ന വയലിന്‍ നെഞ്ചിലു രുകിയൊഴുകും ലാവകള്‍ തന്‍ ഓളങ്ങളില്‍
കതിരുക ളോരോന്നായി കത്തി ച്ചാമ്പലായ്:
 
ജ്വലിക്കും സൂര്യ താപത്തിന് കീഴെ പ്രകൃതി കിടന്നു പുളയവേ
ജഡങ്ങള്‍ക്ക് മീതെ വട്ടമിട്ടു പറക്കും കഴുകര്‍ക്കു മാത്രമായിവിടം ശേഷിച്ചുവോ…
 
സാജിദ അബ്ദുല്‍റഹിമാന്‍, ഷാര്‍ജ
 
 

- ജെ.എസ്.

വായിക്കുക:

16 അഭിപ്രായങ്ങള്‍ »


« ദീപ്തമീ ഹരിമുരളീരവ സ്മരണ – അബ്ദുള്ളകുട്ടി ചേറ്റുവ
അനശ്വരം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine