ഇനി യാത്ര – ശ്രീജിത വിനയന്‍

September 11th, 2009

trapped-goat
 
പിടിക്കപ്പെട്ട ആട്ടിന്‍ കുട്ടിയെ പ്പോലെയാണു ഞാന്‍.
കൊല്ലുമോ വളര്‍ത്തുമോ എന്ന് നിശ്ചയ മില്ലാതെ,
വേദനി പ്പിച്ചാലും എതിര്‍ ക്കാനാവാതെ,
അനങ്ങാ തിരുന്നാല്‍ എന്നെ വിട്ടയ ച്ചാലോ എന്ന
കുഞ്ഞു പ്രതീക്ഷയില്‍ ഞാന്‍ അടങ്ങി യിരിക്കുന്നു…
ഓരോ സ്പര്‍ശവും ഒരു സ്നേഹ പ്രകടന മായേക്കാം എന്ന്,
വെറുതെ വ്യാമോ ഹിക്കുന്നു.
 
ഏതു നിമിഷവും ഞാന്‍ സ്വതന്ത്ര യായേക്കാം …
പക്ഷേ ആരൊക്കെയൊ എന്നെ വേദനിപ്പിക്കുകയും
മുറിവേല്‍‌ പ്പിക്കുകയും ചെയ്യുന്നു.
രക്തം വാര്‍ന്നു തുടങ്ങുമ്പോഴും,
കരയാന്‍ ധൈര്യമില്ലാതെ,
പിടയാതി രിക്കാന്‍ പാടുപെട്ട്,
ഞാന്‍ യാത്ര പറയുന്നു…
 
ശ്രീജിത വിനയന്‍
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ഒരു പ്രവാസിയുടെ അമ്മ മനസ്സ് – ശ്രീജിത വിനയന്‍

August 14th, 2009

mother-and-child
 
രാത്രി…
 
എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും
ഉറക്കം എത്തി നോക്കാതെ
എത്ര നാമം ചൊല്ലീട്ടും
അനാഥത്വം മനസ്സീന്നു പോവാതെ
എത്ര പൊട്ടി യൊഴുകീട്ടും
കണ്ണീരുറവ വറ്റാതെ
കിടക്കുക യായിരുന്നു ഞാന്‍
 
പെട്ടെന്ന് മഴ പെയ്തു
 
ആദ്യം ഒരു കുറുമ്പന്‍ കുട്ടി
കാല്‍ കൊണ്ട് തട്ടിത്തെ റിപ്പിക്കും പോലെ
പിന്നെ അമ്മ ഉണ്ണിയെ കപ്പു കൊണ്ട്
കോരി ഒഴിച്ച് കുളിപ്പിക്കും പോലെ
മണ്ണും മനസ്സും തണുപ്പിച്ച്
അന്യര്‍ക്ക് സഹായം ചെയ്താല്‍ മാത്രം
ലഭിക്കുന്ന സംതൃപ്തിയോടെ
മഴ മടങ്ങിപ്പോവും ചെയ്തു
 
മഴക്കും തണുപ്പിക്കാനാവാത്ത
എന്റെ മനസ്സുമായി
എന്താ ചെയ്യാന്നറിയാതെ
ആരും തേടി വരാത്ത
എന്റെ ഈ മുറിയില്‍
പിന്നെയും ഞാന്‍ തനിച്ചായി…
 
ചിന്തകളില്‍
എന്റെ ഉണ്ണികള്‍ ഓടിക്കളിച്ചു
തട്ടി വീണു
കാലു പൊട്ടി അവര്‍ കരഞ്ഞു
അമ്മേ എന്ന് വിളിച്ച്
അവര്‍ ഓടി വന്നു
സിനിമയിലെ ആത്മാക്കളെ പ്പോലെ,
കൈ നീട്ടിയാലും തൊടാന്‍ പറ്റാതെ,
എത്ര ശ്രമിച്ചിട്ടും
അവര്‍ക്ക് എന്നെ കേള്‍പ്പിക്കാന്‍ പറ്റാതെ,
കഴുത്തൊപ്പം മണ്ണില്‍ കുഴിച്ചിട്ടവളെ പ്പോലെ…,
 
ഞാന്‍…
ഒരു നിസ്സഹായയായ അമ്മ.
എന്റെ നെഞ്ചില്‍ മുലപ്പാലും വാത്സല്യവും
ഉറഞ്ഞ് കട്ടിയായി…
ആര്‍ക്കും വേണ്ടാതെ
ആര്‍ക്കും ഉപകാരമില്ലാതെ…
 
ഉണ്ണികള്‍ വെയില്‍ മങ്ങും വരെ കളിച്ചു,
വിശക്കുമ്പോള്‍ കിട്ടുന്നതു കഴിച്ചു,
ഉറക്കം വരുമ്പോ ഉറങ്ങി…
ഉറങ്ങുമ്പോള്‍ കേട്ടിരുന്ന
താരാട്ടിന്റെ ഈണവും …
തുടയില്‍ താളം പിടിച്ചിരുന്ന
കൈകളുടെ സ്നേഹവും …
അവര്‍ മറന്നേ പോയ്…
ടിവിയിലെ പരസ്യ പ്പാട്ടുകളുടെ ഈണം മാത്രം
മനസ്സീന്ന് പോയതുമില്ല …
 
അകലെ,
ഓര്‍ത്തു പോയാല്‍ കരഞ്ഞേക്കുമോ എന്ന് പേടിച്ച്,
പകല്‍ മുഴുവന്‍ മറക്കാന്‍ ശ്രമിച്ച്,
രാത്രിയില്‍ ആരും കേള്‍ക്കാതെ കരഞ്ഞ്,
പാതി യുറക്കത്തില്‍ ഞെട്ടി എഴുന്നേറ്റ്,
മോളുടെ മേല്‍ മോനുവിന്റെ കാല്‍
എടുത്തു വെച്ചിട്ടുണ്ടോ എന്നു നോക്കുമ്പോ,
പുതപ്പ് ശരിയാക്കി ക്കൊടുക്കുവാന്‍ തിരയുമ്പോ…
കിടക്കയില്‍ ആരെയും കാണാതെ,
എത്ര ശ്രമിച്ചിട്ടും കണ്ണീരു തോരാതെ…,
അടക്കി കരഞ്ഞ്,
എന്റെ ഉണ്ണികളെ കാത്തോളണേ കൃഷ്ണാ …
എന്നു പ്രാര്‍ത്ഥിച്ച് …
 
രാവിലെ എണീക്കുമ്പോ,
എനിക്കൊരു സങ്കടവുമില്ല എന്ന് കണ്ണാടിയില്‍,
എന്നോട് തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് …
കാണുന്നവരോടും കൂട്ടു കൂടുന്നവരോടും,
വായീ തോന്നിയ തൊക്കെ വിളിച്ച് പറഞ്ഞ് …
ഇടക്ക് ലോകത്തിലെ ഏറ്റവും സന്തോഷ വതിയായും ,
പിന്നെ ഭ്രാന്തിയായും,
ചിരിച്ചും ചിരിപ്പിച്ചും പാട്ടു പാടിയും,
ഇങ്ങനെ ഒരുവള്‍ …
 
അതു അവരെ പ്രസവിച്ച,
പാലൂട്ടിയ,
ജീവനെ പ്പോലെ സ്നേഹിക്കുന്ന,
അമ്മയാണെന്ന്
ദിവസത്തിലെ ഏതെങ്കിലും ഒരു
നിമിഷം അവര്‍ ഓര്‍ക്കു ന്നുണ്ടാവുമോ?
 
നെഞ്ചു പൊടിയുന്ന വേദന ഒതുക്കി പ്പിടിച്ചാണ്
ഓരോ നിമിഷവും അവരെ പ്പറ്റി ഓര്‍മ്മി ക്കുന്നതെന്നു
എന്റെ മക്കള്‍ അറിയുന്നു ണ്ടാവുമോ …?
 
ശ്രീജിത വിനയന്‍
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

തിരിച്ചറിവ്‌ – ശ്രീജിത വിനയന്‍

June 28th, 2009

cat-and-dog
 
നീ എന്റെ സുന്ദരി പ്പൂച്ച.
ഒരു കണ്ണു ചിമ്മലിലൂടെ ഒരു കുഞ്ഞി ക്കരച്ചിലിലൂടെ
നീ നിന്റെ ആവശ്യങ്ങള്‍ നേടി എടുത്തു
വയറു നിറയുമ്പോള്‍ സ്നേഹം നടിച്ച്‌ നീ എന്റെ
കാലില്‍ മുട്ടിയുരുമ്മി
അലിവോടെ നിന്നെ എടുത്തപ്പോള്‍
കുറുങ്ങിക്കൊണ്ട്‌ എന്നോട്‌ പറ്റിച്ചേര്‍ന്നു
പാവം തോന്നി ഞാന്‍ എന്റെ കിടക്കയില്‍ നിന്നെ കിടത്തി ഉറക്കി
പാതിരക്കെപ്പോഴൊ കണ്ടെത്തിയ എലിയെ ഭക്ഷണമാക്കാനുള്ള
തിരക്കില്‍ നീ എന്റെ മുഖം മാന്തി കീറി.
വേദന കൊണ്ട്‌ ഞാന്‍ കരയുമ്പോള്‍ പുറത്തു കൂട്ടിലടക്കപ്പെട്ട നായക്കുട്ടി
എന്നെ രക്ഷിക്കാന്‍ വെണ്ടി കുരച്ചു കൊണ്ട്‌ കുതറി പ്പിടയുന്നതു കേട്ടു
നിന്റെ സൗന്ദര്യത്തില്‍, സ്നേഹ കൊഞ്ചലില്‍
ഞാനവനെ മറന്നേ പോയിരുന്നല്ലോ…
 
ശ്രീജിത വിനയന്‍

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »


« എന്റെ അമ്മയുടെ പേരില്‍ കമലാദാസിന് ആദരാഞ്ജലി – മധു കാനായി കൈപ്രത്ത്
പാവം..! – സൈനുദ്ധീന്‍ ഖുറൈഷി »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine