തേനെഴുത്ത് – സുനില്‍ ജോര്‍ജ്ജ്

September 25th, 2009

തേനെഴുത്ത്
 
കൈകള്‍ നീട്ടി
ശലഭത്തിന്റെ പിന്നാലെ
കുഞ്ഞ്‌
 
പൂവില്‍ നിന്നും പൂവിലേയ്ക്ക്‌
തെന്നി മാറി
ശലഭം
 
തളര്‍ന്നൊടുവില്‍
കോലായില്‍
കുഞ്ഞിന്‌ മയക്കം
 
കുഞ്ഞു നെറ്റിയില്‍
ശലഭത്തിന്റെ
നേര്‍ത്ത തേനെഴുത്ത്‌
 
സുനില്‍ ജോര്‍ജ്ജ്
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« ഇനി യാത്ര – ശ്രീജിത വിനയന്‍
ചുംബനം – മധു കൈപ്രവം കാനായി »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine