കൊട്ടിച്ചിരി – ടി. എ. ശശി

January 6th, 2009

നമ്മള്‍ ചേര്‍ന്നൊരു
നദിയായ് തീരില്ല
തണുപ്പിന്‍ കരയില്‍
ആര്‍ക്കില്ല പുല്ലുകള്‍
പാദങ്ങളറ്റ ഞാന്‍
അതില‌ുടെ നടക്കുമ്പോള്‍
ഉടയുന്നതെങ്ങിനെ
പളുങ്കിന്‍ തരികള്‍ .

നിന്‍റെ കണ്ണുനീര്‍
കാണുമ്പോഴും
വിറവാര്‍ന്ന ചുണ്ടിനെ
നീ വിരല്‍ തൊട്ടു
മറയ്കുമ്പോഴും; ഇല്ലല്ലോ
നിന്നെ മൊത്തം
മറയ്ക്കുന്ന വിരലുകള്‍
എന്നോര്‍ത്ത് ചിരി-
ക്കുന്നതെങ്ങിനെ
കരങ്ങളറ്റ ഞാന്‍
കൊട്ടിച്ചിരിക്കുന്നതെങ്ങിനെ.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »


« ഹിജ്‌റ വര്‍ഷ (1430) – പുതുവര്‍ഷ (2009) – ആശംസകള്‍
വിളവെടുപ്പ് – അനില്‍ വേങ്കോട് »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine