ഒരു ക്രിസ്തുമസ് കൂടി – സൈനുദ്ദീന്‍ ഖുറൈഷി

December 24th, 2009

വൃദ്ധസദനം
 
വൃദ്ധ സദനത്തിന്‍
വെളിച്ചമുള്ള വഴികളിലും
കണ്ണുകളിലെ ഇരുട്ട്
തിരുമ്മിയകറ്റുന്നു
നിരാലംബ കരങ്ങള്‍!
 
വെളിച്ചമേകുന്ന
നിറമുള്ള നക്ഷത്രം
കാല്‍വരിയിലെ
കുരിശ് ഭയക്കുന്നു.
ഒരു തടി നെടുകെ
ഒരു തടി കുറുകെ
തടിയോട് തടി ചേര്‍ക്കാന്‍
മുപ്പിരിക്കയറിന്റെ ദയ..!
മരത്തില്‍ തറച്ച
മനുഷ്യന്റെ നെഞ്ചില്‍
തുരുമ്പെടുത്ത കാരിരുമ്പ്..!
 
വൃദ്ധ സദനത്തില്‍
നിഷ്കളങ്കരാം അഭയമാര്‍
വിളമ്പിയൊരു കോരി ചോറുമായ്
ക്രിസ്തുമസ് സ്വപ്നം…!!
യേശു വചനങ്ങള്‍
കുത്തി നിറച്ച പൊതികളുമായ്
മക്കളെത്തും വരെ
വൃഥാ കാത്തിരിക്കട്ടെയീ-
നിശ്വാസ രാഗങ്ങള്‍
സാധകം ചെയ്യുന്ന
വൃദ്ധ സദനമെന്ന
അഴികളില്ലാത്ത ജയിലുകളില്‍…
 
സൈനുദ്ദീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇത് മരുഭൂമിയാണ് ..!! – സൈനുദ്ധീന്‍ ഖുറൈഷി

November 26th, 2009

man-in-desert
 
ഇത് മരു ഭൂമിയാണ്.
ഫല ഭൂയിഷ്ടമായ മരു ഭൂമി..!!
ഭൂഗര്‍ഭ ങ്ങളില്‍ തിളയ്ക്കും
ഇന്ധന വിത്തുകള്‍ മുളച്ച്
അംബര ചുംബികളാം
കൃശ സ്തൂപങ്ങള്‍ വളരും
വളക്കൂറുള്ള മരു ഭൂമി..!!
 
സൈകത നടുവില്‍
മണല്‍കാറ്റ് തിന്ന
ഖാഫില കളിലെ മനുഷ്യരും
സമതല ങ്ങളിലാണ്ടു പോയ
മരു ക്കപ്പലുകളും
പരിവൃത്തി കളില്‍ തീര്‍ത്ത
ഒറ്റ മരങ്ങള്‍ വെയില്‍ കായും
ഉര്‍വ്വരമാം മരു ഭൂമി..!!
 
മുന്‍പേ ഗമിച്ചവര്‍
ജപിച്ചു തുപ്പിയ മന്ത്രങ്ങളില്‍
അധീനരാം ജിന്നുകളാല്‍
മണ്ണിനടിയിലെ നിധി കുംഭങ്ങള്‍
തിരഞ്ഞ് തിരഞ്ഞ്
മണ്ണ് മൂടിയവ രുടെയും
കുടങ്ങള്‍ കുഴിച്ചെടുത്ത്
മകുടങ്ങള്‍ ചൂടിയ വരുടെയും
വളക്കൂറുള്ള മരു ഭൂമി.!!
 
നിലാവ് പെയ്ത് തിളങ്ങും
ഗന്ധക ത്തരികളും
പശ്ചിമ സീമകളി ലാകാശ-
ച്ചരുവി കളില ടര്‍ന്നു വീഴും
മണ്ണി നസ്പര്‍ശമാ മുല്‍ക്കകളും,
കിനാവായ് കണ്ട് കൊതിച്ച്
കടല്‍ നീന്തി യവരുടെ തേങ്ങലും,
കണ്ണീരു, മവര്‍ക്കു പിറകെ
അശരീരിയാം പ്രാര്‍ത്ഥനകളും
പിടഞ്ഞൊ ടുങ്ങിയ, സ്വപ്നങ്ങള്‍
പിന്നെയും പൂക്കുന്ന
വളക്കൂറുള്ള മരു ഭൂമി!!
 
സൈനുദ്ധീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

കാബൂളില്‍ നിന്ന്‍ ഖേദപൂര്‍വ്വം – സൈനുദ്ധീന്‍ ഖുറൈഷി

October 30th, 2009

us-soldier
 
ഹോ… പ്രിയതമേ…
ഫ്ളോറിഡയുടെ വസന്തമുറങ്ങും
വഴിയോ രങ്ങളില്‍,
നമ്മുടെ പ്രണയ മന്ത്രങ്ങ ളുരുക്കഴിച്ച
ചുംബന ജപങ്ങളുടെ
നിര്‍വൃതിയില്‍,
മഞ്ഞു പെയ്യുന്ന
പുല്‍മേട്ടിലെ മരക്കുടിലില്‍
വിജാതീയ തകളുരുമ്മി
കത്തുന്ന കനലുകളില്‍
തിളച്ചുയരും നീരാവിയില്‍
മെയ്യോട് മെയ്യൊട്ടി
നഗ്നരായ്…
 
ഹോ… പ്രിയതമേ…!!!
നമ്മുടെ സായാഹ്നങ്ങളിലെ
നീല ത്തടാകങ്ങ ളിലിപ്പോഴും
വെളുത്ത മീനുകളുണ്ടോ..?
പുലര്‍ക്കാഴ്ച കളില്‍ തോട്ടങ്ങളില്‍
ഹിമ കണങ്ങളുമ്മ വെയ്ക്കും
നിന്റെ കവിളഴകൊത്ത
പഴങ്ങളുണ്ടോ …?
 
ഇത് മരുഭൂമിയാണു!
നിരാശയുടെ അഭിശപ്ത ഭൂമി!
ദേശ സ്നേഹം നിര്‍ഭാഗ്യരും
സാമ്രാജ്യത്വം ബലി മൃഗ ങ്ങളുമാക്കിയ
നിരപരാ ധികളുടെ
കണ്ണീര്‍മഴ മാത്ര മുണ്ടിവിടെ..!
 
ഇന്നലെ –
എന്റെ വിരല്‍ തുമ്പിനാല്‍
പിടഞ്ഞൊ ടുങ്ങിയ
പിഞ്ചു കുഞ്ഞിന്റെ ദീന മിഴികള്‍!
ചിതറി ത്തെറിച്ച മകന്റെ
ശിഷ്ടങ്ങ ളൊരുക്കൂട്ടു മമ്മയുടെ
കത്തുന്ന മിഴികള്‍!
ഉറക്കിനു മുണര്‍വ്വി നുമിടയില്‍
ഒരു വാഹന ത്തിനിരമ്പം പോലും
ശ്വാസം നിശ്ചലമാക്കുന്ന
ഭീതിയില്‍ … ഒരു വെടിക്കോപ്പിന്‍
അദൃശ്യമാം ഉന്നത്തില്‍…
 
ഹോ… പ്രിയേ… നമുക്കിനി
പുനഃ സമാഗമത്തിന്‍
വിദൂര പുലരികള്‍ പോലും
അന്യമാണോ.
പ്രാര്‍ത്ഥിയ്ക്കാം സഖീ.
മറു ജന്മത്തി ലെങ്കിലും
അമേരിക്കന്‍ ഭടനായ്
പിറക്കാ തിരിയ്ക്കാന്‍!
 
സൈനുദ്ധീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

വേലികള്‍ – സൈനുദ്ധീന്‍ ഖുറൈഷി

September 29th, 2009

തപ്തമീ മണ്ണില്‍ ജീവിതം നട്ടു നാം
വിയര്‍പ്പൊഴിച്ചു നനച്ചു വളര്‍ത്തിയൊരു മരം.
ഭൂഗോളമാകെ പ്പടര്‍ന്നതിന്‍ ചില്ലകള്‍
തളിരേകി തണലേകി വളരുന്നതെങ്കിലും
തന്നിലേക്കൊരു പത്രത്തിന്‍ ചെറിയ
തണലു നല്‍കാ തെയെന്‍ മനഃ ക്കാഴ്‌ച്ചകള്‍
മറച്ചു ശാഖകള്‍; ദൃഷ്ടിയിലിരുട്ടിന്റെ
ഭഗ്ന ചിന്തുകള്‍ പാവുന്നു…
 
ആലയാണിതു കരിവാന്റെ
തീയണ യാത്തുല യാണിതില്‍
പതം വന്ന ലോഹവും പ്രഹരത്താല്‍
ബഹു രൂപങ്ങളായ പരന്റെ കൈകളില്‍
ആയുധമാ യൊടുവില്‍ തുരുമ്പിന്‍
അധിനി വേശങ്ങളില്‍ നിറം മങ്ങി, പിന്നെയും
പരിവൃത്തി കള്‍ക്കായു ലകളിലു രുകിയുരുകി
പുനര്‍ജ്ജ നിയ്ക്കുന്നു പുതു ശസ്ത്രമായ്….!!!
 
പരശു ഭോഗത്താലു ന്മത്തയാം കടല്‍
പെറ്റിട്ട പുളിനങ്ങളില്‍ തീ നടും
പുതു പൗത്ര ഗണ വിക്രിയ കളിലീറയായ്
പിറകൊള്ളു മിനി സംഹാര മൂര്‍ത്തിയായ്
ബലാത്കാ രത്തിന്‍ തിക്ത സ്മൃതികളെ
സ്നിഗ്ദ്ധ പീഢന സ്മരണയാ യയവിറക്കു ന്നവള്‍!
നിര്‍നിശിത മഴുവിന്‍ പിടി പോലുമോ ര്‍മ്മയായ്
നീല ജലാശയ ഗര്‍ഭങ്ങളില്‍ പണ്ടു പണ്ടേ…!!
നിര്‍ദ്ദോഷ ത്തലകളറുത്ത കുരുതിയുടെ
നിണം വാര്‍ന്നൂ ര്‍വ്വരമാം നെഞ്ചില്‍
കാളീയ മര്‍ദ്ദന മാടിത്തി മര്‍ക്കുന്നു മക്കള്‍!!
 
ആരെറിഞ്ഞ മഴുവാലറ്റു പോയ് നന്മയുടെ
പ്രണയ നിറമുള്ള മൃദു ചെമ്പനീര്‍ ചെടികള്‍..?
ഏതേതു വേലിയേ റ്റങ്ങളീ കരകളില്‍
കയ്‌പ്പു കിനിയു മുപ്പളങ്ങള വശേഷമാക്കി…?
ചോര വീണു കുതിര്‍ന്ന മണ്ണി ലങ്കുരിപ്പതു
ചോര നിറമുള്ള പൂക്കളതില്‍ വമിപ്പതു
ചേതനയറ്റ യുടലിന്‍ ശവ ഗന്ധമ തെങ്കിലോ
ചാവേറുകള്‍ ചുട്ടെടുത്ത പച്ച മനുഷ്യരും..!!!!
ശൂന്യതയി ലാത്മാക്കള്‍ കുമ്പസരിച്ചു
കരയുന്ന കണ്ണീര്‍ മഴയായ് പെയ്യുന്നു.
ഇവനെന്റെ മകനല്ലെ ന്നുറക്കെ പറഞ്ഞുള്ളില്‍
കരഞ്ഞു ധീര ദേശാഭിമാ നിയാമമ്മയും പെയ്യുന്നു.
യാത്രാ മൊഴികള വശേഷിപ്പിച്ചു
മറു മൊഴിക്ക് കാതു നല്‍കാതെ
പടിയിറങ്ങിയ പഥികരെ കാത്ത്
പാതയില്‍ മിഴി നട്ട് കണ്ണീരു പെയ്യുന്നവര്‍…
മുലപ്പാല്‍ ചോരയായ് നുണയും മക്കളെ കാത്ത്
പെരുമഴ പ്പെയ്‌ത്തിന്‍ തോരാത്ത മിഴികള്‍..!!!
 
പഴയൊരു ചര്‍ക്കയില്‍
പഴഞ്ചനൊരു വൃദ്ധ, നര്‍ദ്ധ നഗ്നന്‍
പരിത്യാ ഗങ്ങളാല്‍ നൂറ്റെടു ത്താശയുടെ
പട്ടു നൂലുകള്‍ നിറം മങ്ങീ…
ജീവിത മൂറ്റിയെടുത്ത ചോരയില്‍ തളിരിട്ട
നിറമുള്ള പൂക്കളും കരിഞ്ഞു…
തായ് വേരറ്റ ചെടികളും ശേഷാഗ്രങ്ങളില്‍
ദുരമൂത്ത കീടങ്ങളും….
 
പുരാണങ്ങളില്‍ ചത്തു മലച്ച
പ്രാണ നാഥന്റെ ദീന പ്രണയിനിയല്ല;
സര്‍വ്വം സഹയാം ധരിത്രി, എന്‍
മാറിലെ ചൂടും തണുപ്പും മുലകളില്‍ ചുരത്തും
പാലുമെന്‍ സിരകളിലെ നീരുമെന്‍
മക്കള്‍ക്കൊ രുപോലൊരേ അളവില്‍.
ജാതി മത വര്‍ണ്ണ വൈജാത്യ ങ്ങളാലെന്‍
നെഞ്ച് പിളര്‍ന്നതിരു കീറി വേലികളിട്ടാല്‍
ഓര്‍ക്കുക, ഒരു ശാപത്തിന്‍ പ്രകമ്പനങ്ങളെ
താങ്ങാന രുതാതെയീ ഗര്‍ത്തങ്ങളില്‍
ഒടുങ്ങിയമരും ദിഗന്തങ്ങള്‍ പോലും…!!!
 
സൈനുദ്ധീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മാവേലിയുടെ ഓണം – സൈനുദ്ധീന്‍ ഖുറൈഷി

September 2nd, 2009

maveli
 
മൂഢനെന്ന ല്ലാതെന്തു വിളിയ്ക്കാന്‍!
രൂഢമൂല മൊരു പഴങ്കഥ ത്താളില്‍
നന്മക ള്‍ക്കൊരു ദിനം
നിപുണരാം നമ്മളും കുറിച്ചിട്ടു!
 
ആണ്ടി ലൊരിക്കല്‍
ആഘോഷ മോടെ യോര്‍ത്തു,
ആര്‍ത്തു വിളിച്ചാര്‍പ്പു കളാലൊരു
ചതിയുടെ മൂര്‍ത്തമാം
വാര്‍ഷിക പ്പെരുമകള്‍!!
 
പാടി പ്പുകഴ്ത്തുവാ നുണ്ണുവാന്‍
ഊട്ടുവാന്‍, ആണ്ടിലൊരു
ദിനമോ വാരമോ; വയ്യ
ഇതിലേറെ നന്മകള്‍ക്കായ്
നെഞ്ചില്‍ കരുതുവാന്‍!
 
അഖില ലോകങ്ങളില്‍
കേരളമത്രേ സ്ഥിതി-
സമത്വത്തിന്‍ മാതൃ രാജ്യം!
സ്റ്റാലിനോ മാര്‍ക്സോ
ലെനിനുമല്ല; സാക്ഷാല്‍
മാവേലി യാണാദ്യ സോഷ്യലിസ്റ്റ്!!
വര്‍ണ്ണ വെറിയരീ –
മണ്ണില്‍ കുഴിച്ചിട്ട
രക്ത സാക്ഷിയും പാവം
മാവേലി ത്തമ്പുരാന്‍!!
 
അരുമയാം നൃപനെ ച്ചവിട്ടി
പാതാള മെത്തിച്ച ദേവ ഗണം.
ശത്രുവല്ല, വരോ മിത്രങ്ങളായ്
നമുക്കാ രാധ്യരായിന്നും
ജന്മാന്ത രങ്ങളില്‍!!
 
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചന, മിതില്‍
കള്ളിനെ കരുതലാല്‍ മാറ്റി; സത്യം
കള്ളില്ലാതെ ന്തോണം പ്രഭോ..?!
 
നന്മയെ കൊട്ടി ഘോഷിക്കു ന്നൊരോണം
തിന്മയെ പടിയിറക്കു ന്നൊരോണം
മാവേലിയെ പാടി പ്പുകഴ്ത്തുമോണം
മാനുജരെല്ലാ മൊന്നാകു മോണം
വാക്കി,ലാഘോഷ ങ്ങളില്‍ മാത്രമോണം
കോരനു കുമ്പിളില്‍ ഇന്നുമോണം !!
 
ത്യാഗിയാ മെന്നെ കോമാളിയാക്കി
മാധ്യമം ലാഭമായ് കൊയ്യുമോണം!
ഒരു മഹാ മൗഢ്യത്തിന്‍
ഓര്‍മ്മ പ്പെടുത്തലായ്
പാതാളത്തി ലിന്നുമെന്റെ ഓണം!!!
 
സൈനുദ്ധീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

Page 1 of 3123

« Previous « കടല്‍ – സൈനുദ്ധീന്‍ ഖുറൈഷി
Next Page » അമ്മസ്തുതി – മധു കൈപ്രവം കാനായി »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine