
മാതള ത്തോപ്പില്‍ വിരിഞ്ഞോരു പൂവായി
മാധവി കുട്ടിയായി ജന്മ മെടുത്തവള്
മാലോകര്‍ തന്നുള്ളില്‍ കുളിര്
മഴ പെയ്യിച്ച കാര്‍മേഘ വര്‍ണ്ണം പോലിവള്‍
മാനുഷര്‍ തന്നകതാരു വായിച്ച
മാനസ്സേശന്റെ പുത്രി പോലിവള്‍
അക്ഷരങ്ങളാല്‍ നൈപ്പായസം വെച്ചവള്‍
അഗ്നി പോലുള്ളില്‍ പ്രണയം വിരിയിച്ചവള്‍
ഓര്‍മ്മ തന് ചെപ്പില്‍ ചികഞ്ഞെ ടുക്കാനൊരു
നീര്‍മാതളം പുഷ്ക്കല മാക്കിയോള്‍
അകതാരി ലൊരുപിടി ദു:ഖമൊളിപ്പിച്ചു
അജ്ഞാത വാസത്തിനായ് പോയവള്‍
നിന് പേന തുമ്പില്‍ വിരിഞ്ഞവ യൊക്കെയും
നിന്നെ പോല്‍ സുഗന്ധം പരത്തുക യാണിന്നു
ഇല്ലില്ല നിന്നോ ടുപമിക്കാ നിന്നില്ല
ഈ ഭൂവില്‍ നിന്നെ പ്പോല്‍ മറ്റൊരുവള്‍
നിന് ശവമാടത്തി ലര്പ്പിക്ക യാണിന്നു ഞാന്‍
സ്നേഹാക്ഷരം കൊണ്ടു കോര്‍ത്തയീ ഹാരങ്ങള്‍ …
– സോമന് കരിവെള്ളുര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: soman-karivelloor



Soman,varikal nannayitundu.kurachu koodi sandratha venam.ashmsakal.asmo.