അന്യം – പി. കെ. അബ്ദുള്ള കുട്ടി

September 22nd, 2008


അന്യമായ് തീരുന്നു
ഉമ്മ തന്‍ സാന്ത്വനം;
അന്യമായ് തീരുന്നു
ഉപ്പയുടെ വാത്സല്യവും;
അന്യമായ് തീരുന്നു
പൈതലിന്‍ പുഞ്ചിരി;
അന്യമായ് തീരുന്നു
സഖി തന്‍ സുഗന്ധവും;
അന്യമായ് തീരുന്നു
പുഴയും കുളിര്‍ക്കാറ്റും;
അന്യമായ് തീരുന്നു
നെല്പാടവും നടവരമ്പും;
അന്യമായ് തീരുന്നു
മഴയും മന:ശാന്തിയും;
അന്യമായ് തീരുന്നു
കരുണയും ദയാവായ്പും;
അന്യമായ് തീരുന്നു
ഉത്സവാഘോഷങ്ങളും;
അന്യമായ് തീരുന്നു
സുഹ്രുത് വലയ രസങ്ങളും;
അന്യമായ് തീരുന്നു
കൂട്ടു കുടുംബ ഭദ്രതയും സ്നേഹവും;
അന്യമായ് തീരുന്നു
എനിക്ക് എന്നെ തന്നെയും.

പി. കെ. അബ്ദുള്ള ക്കുട്ടി



പി.കെ.അബ്ദുള്ള ക്കുട്ടിയെ കുറിച്ച്…

തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ സ്വദേശിയായ പി.കെ.അബ്ദുള്ളക്കുട്ടി ഹൈസ്കൂളില്‍ പഠിക്കുമ്പോഴേ കഥ കളും കവിതകളും എഴുതിത്തുടങ്ങി.ചേറ്റുവ മഹാത്മ ആര്‍ട്ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 1996 ല്‍ ദുബായില്‍ വന്നു ജോലിയില്‍ പ്രവേശിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ത്യശ്ശൂര്‍ ജില്ലാ കെ.എം.സി.സിയുടെ സര്‍ഗ്ഗധാര, ദുബായ് വായനക്കൂട്ടം തുടങ്ങിയ സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
മൊബൈല്‍ :050 42 80 013
ഇമെയില്‍: abualichettuwa@gmail.com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പിഴച്ചവര്‍ – കാപ്പിലാന്‍

August 11th, 2008

ആദമേ …
പിഴച്ചു പോയീ നിന്‍ സന്തതികളീ മണ്ണില്‍
ആദിയില്‍ വചനവും വചനമോ ദൈവവും
ആദ്യന്തമില്ലാ ത്തവന്‍ മെച്ചമായ് എല്ലാം
ചമച്ച് ഇഹത്തിന്‍ അധിപനായ്
നിന്നെയും മനുഷ്യനായ്
എന്തിനായ് ഭഷിച്ചു നീ ആ പാപത്തിന്‍ കനി
മറന്നു നിന്നെയും തന്‍ വാക്കിനെയും
ഭൂവിലൊരു നാകം പണിയുവാനോ ?
നിന്നിലെ സത്യത്തിന്‍ നിറവിനോ ?
ലജ്ജിതനായ് നീ ഒളിപ്പതെന്തേ നിന്നിലെ നഗ്നത നീ അറിയുന്നുവോ ?

ചുടു ചോര ചീന്തി കൊണ്ട് അലറുന്ന കായിനുകള്‍
ചരിത്രത്തിന്‍ കറുത്ത പാടുകള്‍ യുഗങ്ങളായി
നാണ്യത്തിന്‍ വെള്ളി തുലാസിനാല്‍ അളക്കുന്നു നമ്മള്‍
മാനുഷ്യ ബന്ധങ്ങളെ

തമ്മില്‍ അറിയാത്തോര്‍ അലിവില്ലാതോര്‍
എന്തിനോ കുതിക്കുന്നു പിന്നെ കിതക്കുന്നു
എല്ലാം തികഞ്ഞവര്‍ നാം അമീബകള്‍
നമ്മിലെ സ്വര്‍ഗത്തില്‍ ഒളിച്ചിരിപ്പോര്‍

അടിമത്വത്തിന്‍ ചങ്ങല പൊട്ടിച്ചെറീനഞത് നാം മറക്കണം
മരുവില്‍ മന്ന പൊഴിച്ചതും
ആഴി തന്‍ വീഥി ഒരുക്കി നടത്തിയതും മറക്കണം
മൃത്യുവിന്‍ കൊമ്പൊടിച്ചതും മര്‍ത്യരിന്‍ വമ്പു പൊളിച്ചതും
അമ്മ തന്‍ അമ്മിഞ്ഞ പാലിന്‍റെ മാധുര്യവും മറക്കണം ..
പിന്നിട്ട വഴികള്‍ മറക്കണം
ഒടുവില്‍ നിന്നെയും,
നിസ്വനായി, നിസ്ചലനായ് നീ നില്കേണം

കാലത്തിന്‍ രഥം ഉരുളുന്നു മന്ദം
മണ്ണില്‍ ചുവപ്പേകും കബന്ധങ്ങളും
തകര്‍ന്നു നിന്‍ സാമ്രാജ്യങ്ങള്‍, കോട്ടകള്‍ നിന്‍ ഇസ്സങ്ങളും
ചിതലെരിക്കുന്നു നിന്‍ സംസ്കാരങ്ങള്‍

ഭൂഗോളത്തില്‍ ഒരു കോണില്‍ ഒട്ടിയ വയറുമായ് നിന്‍ മക്കള്‍,
പേക്കോലങ്ങള്‍, തെരുവിന്‍ ജന്മങ്ങള്‍
യുദ്ധങ്ങള്‍, ക്ഷാമങ്ങള്‍ യുദ്ധത്തിന്‍ പോര്‍ വിളികള്‍
നടുങ്ങുന്നു ഞെട്ടി വിറയ്ക്കുന്നീ ധരണി പോലും

മര്‍ത്യന്‍ ഒരു കൈയില്‍ ഒതുക്കുന്നു ഭൂമിയെ
സൂര്യചന്ദ്രാദി ഗോളങ്ങളെ തന്‍ പക്ഷത്തിലാക്കി
ദൈവമില്ലെന്നു വരുത്തുന്നു മൂഡന്മാര്‍
കുരിശുകള്‍ ഒരുക്കുന്നീ യൂദാസുകള്‍
ചെകുത്താന്മാര്‍ ചിരിക്കുമീ നാട്ടില്‍

ആദമേ…..പിഴച്ചുപോയ് നിന്‍ സന്തതികള്‍

കാപ്പിലാന്‍

- ജെ.എസ്.

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

മതം – ഫൈസല്‍ ബാവ

July 27th, 2008

അന്നവര്‍ സ്വയം
പൊള്ളിക്കൊണ്ട്
നേടിയതിന്നിവര്‍
മറ്റുള്ളവരെ
പ്പൊള്ളിച്ചു നേടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രാജി കത്ത്‌ – സംവിദാനന്ദ്

July 26th, 2008

കൂട്ടരെ,
മുന്നറിയിപ്പില്ലാതെ ചുവപ്പക്ഷരങ്ങളുടെ
കൂട്ട പൊരിച്ചിലിലേക്ക്‌
പടിയിറങ്ങിയെന്നോര്‍ത്ത്‌
വിങ്ങരുത്‌
എന്റെ മാത്രമായിനി മരുഭൂമിയില്‍
വിയര്‍പ്പു നാറ്റം ബാക്കി.

ഇപ്പോള്‍,
വെള്ളിയാഴ്ചയൊഴിവിന്റെ
കുപ്പിച്ചിരിയില്‍ നിങ്ങളുടെ
അരക്കെട്ട്‌ പുകച്ച സീഡിയിലെ
നീല സാരി പെണ്ണിന്റെ
മാറിടത്തിലിഴഞ്ഞ താലി
മീനമാസ ചൂടില്‍ വിയര്‍ത്ത്‌
ഞാന്‍ കെട്ടിയതാണ്‌

കോളേജ്‌ കുമാരനല്ല
കാദറിക്കാന്റെ മോനാ
മകൾക്കൊരു താലിയൊരുക്കാൻ
കണ്ണു ചോര്‍ന്നു മുന്നില്‍ നിക്കെ
ന്റെ ചങ്ക്‌ പതറീന്നു പറഞ്ഞില്ലേ
ന്നാലും ന്റെ മോനെ നീയിതു നാട്ടാര്‍ക്കു…….

ഹെന്റെടീ! പറ്റി പോയല്ലേ
പണത്തിനൊപ്പം
നീയാവശ്യപ്പെട്ട
ഫോട്ടോയെടുക്കുവാന്‍ ഷേവ്‌ ചെയ്ത
അതെ ബ്ലേഡാ.

പുതു മോഡിക്ക്‌ നാമെടുത്ത
സാമ്പത്തിക രേഖകളെല്ലാം
ബോഡിക്കൊപ്പം കാണും
ഇനി നീയായ്‌
നിന്റെ ലവരുടേക്കെ പാടായ്‌

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തീയും നിലാവും – കെ.ജി. സൂരജ്

July 16th, 2008

രാത്രി മട്ടുപ്പാവ്….,
അകലെ യുറങ്ങാ ത്തൊരായിരം നക്ഷത്രങ്ങള്‍….
എല്ലാം തുളയുന്ന ചോര ത്തണുപ്പ്…
പല തരം പല വിധം ഉണര്‍ത്തു ശബ്ധങ്ങള്‍…..
അതിനിട യിലൊരു കാടു തേടുന്നൊ രൊറ്റയാന്‍…..
നീ നന്നായ് , തളര്‍ന്നു റങ്ങുകയാകണം…
പക്ഷേ, നിന്‍ ചുണ്ടത്തൊരു മിന്നാമിനുങ്ങ്.?
നിന്‍ കണ്ണി- ലുമിനീരി ലതു പ്രകാശിക്കും….
കണ്ണു തുറക്കുക..
മെല്ലെ നടക്കുക…
യാത്രയൊ രസുരനില്‍ ചെന്നു തറക്കും…
അവനുള്ളില്‍ പുകയുന്ന തീ, നീയറിയുക
നീ, നിന്നര ക്കെട്ടിലതു പൂട്ടി വെക്കുക.
രൗദ്രമായ് മെയ് ചലിപ്പിക്ക യവനൊപ്പം…
പൊള്ളുക…കരിയുക…കനലായ് തീരുക.
പ്രൊമിത്യൂസിന്റെ പെണ്മയായ് മാറുക.
നിന്‍ മണമ വനായ് കരുതിയും വെക്കുക.
മാറു മുറിക്കുക അവനെ നീ യൂട്ടുക
ദാഹ മടക്കുവാന്‍ നിന്‍ ചോര യാകട്ടേ….
കണ്ണുകള്‍ പൂട്ടി ഞാന്‍
നൃത്തം ചവിട്ടുന്നു
ഞാന്‍ തീയായിടാം ….. നീ പന്ത മാകമാകുമോ…

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

Page 11 of 12« First...89101112

« Previous Page« Previous « സ്വയം ഭോഗം – നോട്ടി ക്കുട്ടി
Next »Next Page » രാജി കത്ത്‌ – സംവിദാനന്ദ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine