ഏറ്റവും പ്രായം കൂടിയ അച്ഛന്‍

July 12th, 2012

oldest dad-nanu ram jogi-epathram

നാനു റാം ജോഗിയ്ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത് സ്വാതന്ത്ര്യത്തിനു നാലു വര്‍ഷം മുമ്പാണ്. അവസാനത്തെ കുഞ്ഞ് ജനിച്ചതാകട്ടെ, സ്വാതന്ത്ര്യത്തിനു 60 വര്‍ഷങ്ങള്‍ക്കുശേഷവും ! മൂന്നുവര്‍ഷം മുമ്പ് ഏറ്റവുമൊടുവില്‍ അച്ഛനാകുമ്പോള്‍ ജോഗിയ്ക്ക് പ്രായം 90. അച്ഛനാവുന്നതിനെ പണ്ടുതൊട്ടേയുള്ള ഒരു ശീലം എന്ന നിലയ്ക്കേ നാനു റാം ജോഗി എടുത്തിട്ടുള്ളു.

രാജസ്ഥാനിലെ പാഞ്ച് ഇംലി ഗ്രാമക്കാരനാണ് നാനു റാം ജോഗി. ജോലി കൃഷി. മക്കളാണ് കൃഷി എന്ന് ചില അസൂയാലുക്കള്‍ പറഞ്ഞേക്കാം. അവരെ പറഞ്ഞിട്ട് കാര്യമില്ല. കാരണം, മൂന്നു വര്‍ഷം മുമ്പ് ജനിച്ചത് തന്‍െറ 21-ാമത്തെ കുട്ടിയാണെന്നാണ് ജോഗിയുടെ ഊഹം. അദ്ദേഹത്തിന്‍െറ ഓര്‍മ ശരിയെങ്കില്‍ കുറഞ്ഞത് 12 ആണ്‍മക്കളും ഒമ്പത് പെണ്‍മക്കളും ജോഗിയ്ക്കുണ്ട്. കുട്ടികളുടെ കാര്യത്തില്‍ കൃത്യമായ കണക്കില്ലെങ്കിലും ഭാര്യമാരുടെ എണ്ണം വ്യക്തമായറിയാം – നാല് ! ഇതില്‍ നാലാമത്തെ ഭാര്യ സ്വന്തം മരുമകള്‍ കൂടിയാണ്. എന്നു വച്ചാല്‍ മൂത്ത മകന്‍െറ ഭാര്യ. മകന്‍െറ കാലശേഷം അനാഥയായ മരുമകള്‍ക്ക് അദ്ദേഹം ഒരു ജീവിതം കൊടുത്തു ; അത്രതന്നെ.

നാല് ഭാര്യമാരിലുമായി 21 മക്കള്‍. ഇതില്‍ മൂത്ത മകളായ സീതാ ദേവി ജനിച്ചത് 1943-ല്‍. ഏറ്റവും ഇളയ പുത്രി ഗിരിജ രാജകുമാരി ജനിച്ചത് 2007ലും. തന്നേക്കാള്‍ 64 വയസിന് ഇളപ്പമുള്ള അനിയത്തി ഒരുപക്ഷേ ലോകത്തില്‍ സീതാദേവിയ്ക്ക് മാത്രമേ കാണൂ. എല്ലാം പിതാശ്രീയുടെ മിടുക്ക്…… !

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

5 of 43« First...456...1020...Last »

« Previous Page« Previous « ലോക ജനസംഖ്യാദിനം
Next »Next Page » ഡോക്ടര്‍മാരുടെ സമരത്തില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine