9/11 അന്നും ഇന്നും

September 11th, 2011

us-trade-center-attack-epathram

2001, സെപ്റ്റംബര്‍ 11, അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയുയര്‍ത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കം കൂടിയ രണ്ടു ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചു കയറ്റി നിശ്ശേഷം തകര്‍ത്തു. യുദ്ധ തന്ത്രങ്ങളേക്കാള്‍ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോക ചരിത്രത്തില്‍ സമാനതകളില്ല.

ചാവേര്‍ ആക്രമണം വിതച്ച നാശ നഷ്ടക്കണക്കുകളെപ്പറ്റി ഇന്നും അവ്യക്തതയുണ്ട്‌. ഏകദേശം 3000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടു . 110 നിലകളുള്ള ഇരട്ട സമുച്ചയങ്ങള്‍ക്കു പുറമേ, ലോക വ്യാപാര കേന്ദ്രത്തിലെ അഞ്ചു കെട്ടിടങ്ങള്‍ക്കുകൂടി കേടുപാടുകള്‍ പറ്റിയിരുന്നു. ഇതുകൂടാതെ, മാന്‍ഹട്ടന്‍ ദ്വീപിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങള്‍ക്കും നാല്‌ ഭൂഗര്‍ഭ സ്റ്റേഷനുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. പെന്‍റഗണ്‍  ആസ്ഥാന മന്ദിരത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.

10 വര്‍ഷത്തിനു ശേഷം വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ നിന്നിരുന്ന അതേ സ്‌ഥലത്ത്‌ പുതിയ വ്യാപാര സമുച്ചയം ഉയര്‍ന്നിരിക്കുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇപ്പോഴും അമേരിക്കന്‍ ജനത മുക്തരായിട്ടില്ലെങ്കിലും  കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം എന്ന്  ഏവരും വിശ്വസിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

60 of 81« First...1020...596061...7080...Last »

« Previous Page« Previous « ചിരിക്കുന്ന ഡോള്‍ഫിനുകള്‍
Next »Next Page » ഒബെര്‍ഹോഫെന്‍ കൊട്ടാരം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine