ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായി മാറിയ സോമാലിയ – കെനിയ അതിര്‍ത്തി പ്രദേശമായ ദാദാബില്‍ നിന്നൊരു കാഴ്ച. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണത്തിനായി ക്ഷമയോടെ കാത്തു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍. മതിയായ പോഷകാഹാരമില്ലാതെ കുഞ്ഞുങ്ങള്‍ മരിക്കുന്നത് ഇവിടെ ഒരു പതിവ് കാഴ്ചയായിരിക്കുന്നു. കെനിയയിലുള്ള സോമാലി കുട്ടികളില്‍ 40 ശതമാനം പേരും മരണത്തിന്റെ വക്കിലാണ്. ചെറുതെങ്കിലും ഒരു പങ്ക് ആഹാരം പോലും പാഴാക്കുമ്പോള്‍, ഒന്നു ചിന്തിക്കുക, പട്ടിണി മൂലം ഒരു സമൂഹം തന്നെ ഈ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.