Saturday, October 3rd, 2009

ഗാന്ധി ജയന്തിക്ക് ഗൂഗ്‌ള്‍ ഡൂഡ്‌ല്‍

gandhi-doodleഇന്ത്യ രാഷ്ട്ര പിതാവിന്റെ സ്മരണകള്‍ പുതുക്കുകയും ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസാ ദിനം ആചരിക്കുകയും ചെയ്ത് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചപ്പോള്‍, ഈ ദിനത്തിന്റെ പ്രത്യേകത ഗൂഗ്‌ള്‍ വ്യക്തമാക്കിയത് അവരുടെ ലോഗോ വഴി തന്നെ. വിശേഷ ദിവസങ്ങള്‍ ആഘോഷിയ്ക്കുന്ന ഗൂഗ്‌ളിന്റെതായ രീതിയാണ് ഗൂഗ്‌ളിന്റെ വിശിഷ്ട ലോഗോകള്‍. ഇത്തരം വിശിഷ്ട ലോഗോകളെ ഗൂഗ്‌ള്‍ ഡൂഡ്‌ല്‍ എന്നാണ് വിളിയ്ക്കുന്നത്. ഗാന്ധി ജയന്തിയ്‌ക്കും ഗൂഗ്‌ള്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രത്യേക ലോഗോ പ്രദര്‍ശിപ്പിച്ചു ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ചു. ചിത്രത്തില്‍ കാണുന്നത് പോലെ, ഗൂഗ്‌ളിന്റെ ആദ്യ അക്ഷരമായ G യുടെ സ്ഥാനത്ത് ഗാന്ധിജിയുടെ മുഖം വെച്ചായിരുന്നു ഈ സവിശേഷ ലോഗോ രൂപകല്‍പ്പന ചെയ്തത്.
 

gandhi-google-doodle

ഗൂഗ്‌ള്‍ സേര്‍ച്ച് റിസള്‍ട്ട് പേജില്‍ ഗാന്ധിജിയുടെ ഡൂഡ്‌ല്‍

 
dennis-hwangഡെന്നിസ് ഹ്വാങ് എന്ന ഗൂഗ്‌ളിന്റെ വെബ് മാസ്റ്റര്‍ ആണ് ഈ ഡൂഡ്‌ലുകള്‍ക്കു പിന്നിലെ കലാകാരന്‍. ലോഗോകള്‍ ലളിതമായിരിക്കനം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കോളജ് പഠന കാലത്ത് ഗൂഗ്‌ളില്‍ എത്തിയ ഇദ്ദേഹത്തിന്റെ ചിത്ര രചനയിലുള്ള താല്പര്യം മനസ്സിലാക്കിയാണ് ഗൂഗ്‌ളിന്റെ സൃഷ്ടാക്കളായ ലാറിയും ബ്രിന്നും ഇദ്ദേഹത്തോട് ഡൂഡ്‌ലുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അങ്ങോട്ട് രംഗത്തു വന്ന രസകരമായ ഡൂഡ്‌ലുകള്‍ ഇവയെ ഗൂഗ്‌ള്‍ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമാക്കി. പുതിയ ഡൂഡ്‌ലുകള്‍ക്കായി ലോകം കാത്തിരിക്കാനും തുടങ്ങി. ഇതിനായി വേണ്ട ഗവേഷണവും മറ്റ് ജോലികള്‍ക്കുമായി ഒരു പ്രത്യേക വിഭാഗം തന്നെ ഇപ്പോള്‍ ഗൂഗ്‌ളില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം 50 ലോഗോകള്‍ ഇവര്‍ നിര്‍മ്മിയ്ക്കുന്നുണ്ട്.
 

google-doodles

ഡെന്നിസ് ഹ്വാങ് സൃഷ്ടിച്ച ചില ഗൂഗ്‌ള്‍ ഡൂഡ്‌ലുകള്‍

 
ഇതിനു മുന്‍പ് ഇത്തരത്തില്‍ ഗൂഗ്‌ള്‍ വളരെ കുറച്ചു പേരെ മാത്രമേ ആദരിച്ചിട്ടുള്ളൂ. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഡാവിഞ്ചി, കണ്‍ഫ്യ്യൂഷ്യസ്, ലൂസിയാനോ പാവറട്ടി, ഡോ. സെവൂസ്, ആന്‍ഡി വാര്‍ഹോള്‍, ക്ലോഡ് മണി, ലൂയി ബ്രെയില്‍, പിക്കാസോ, വാന്‍ ഗോഗ്, മൈക്കള്‍ ജാക്ക്സണ്‍ എന്നിവര്‍ ഇതില്‍ പെടുന്നു.
 


Google Celebrates Mahatma Gandhi’s Birthday with a Gandhi Doodle


 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ to “ഗാന്ധി ജയന്തിക്ക് ഗൂഗ്‌ള്‍ ഡൂഡ്‌ല്‍”

  1. ubaidulla rahmani says:

    Thank You For this news

  2. Anonymous says:

    ഇത്തരം വ്യത്യസ്ഥമായ വാര്‍ത്തകള്‍ ഇ പത്ര ത്തിനു മാത്രം അവകാശപ്പെട്ടതാണ്.. ഭാവുകങ്ങള്‍…

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010