ഗൂഗ്ള്‍ തങ്ങളുടെ വെബ്സൈറ്റിന്റെ നിറം കറുപ്പാക്കിക്കൊണ്ട് എര്‍ത്ത് അവറിലേക്ക് ഇന്നലെ ലോക ശ്രദ്ധ തിരിച്ചു.
2007 ലെ ആദ്യത്തെ എര്‍ത്ത് അവര്‍ ആചരണം ആസ്റ്റ്റേലിയായിലെ സിഡ്നിയിലായിരുന്നു. അന്ന് തങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ 1 മണിക്കൂര്‍ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായങ്ങളും എര്‍ത്ത് അവര്‍ ആചരിച്ചു. 10% ഊര്‍ജ്ജമാണ് അന്നവിടെ ലാഭിച്ചതായ് കണ്ടെത്തിയത്.
ഇപ്പോഴത്തെ പുതിയ തരം കമ്പ്യൂട്ടര്‍ മോണിട്ടറുകളില്‍ സാങ്കേതികമായ് ഒരു കറുത്ത പേജും വെളുത്ത പേജും തമ്മില്‍ ഊര്‍ജ്ജ ഉപയോഗത്തില്‍ വ്യത്യാസമൊന്നുമില്ല. എന്നാലും കറുത്ത ഗൂഗ്ള്‍ ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ശക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്.
കറുത്ത ഗൂഗ്ള്‍ ഒരു പുതിയ ആശയമൊന്നുമല്ല. ബ്ലാക്ക്ള്‍ എന്ന ഒരു വെബ് സൈറ്റ് പണ്ടേ ഇത് പറഞ്ഞതാണ്. ഏറ്റവും പ്രചാരത്തിലുള്ള സേര്‍ച്ച് എഞ്ചിന്‍ ആയ ഗൂഗ്ള്‍ന്റെ പേജ് ഒരേ സമയം ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ തെളിയുമ്പോള്‍ ഇവയിലോക്കെ കറുത്ത നിറമാണെങ്കില്‍ എത്ര മാത്രം ഊര്‍ജ്ജം ലാഭിക്കാനാവും എന്നാണ് അവരുടെ വാദം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: google