(1)
ചോദിച്ചിരുന്നുവോ ഞാന്‍?
സ്നേഹവാരിധീ തീരം
വരണ്ടോരു,
ചില്ലയുണങ്ങി
ക്കരിയില പോലെ
കലികാല
താണ്ടവ ജന്മം!
ചോദിച്ചിരുന്നുവോ ഞാന്‍?
ഇത്തറവാട്ടിന്‍ പടിഞ്ഞാറ്റു
കൊമ്ലതന്മൂലയിലെന്നേ,
പെറ്റിട്ടു പോയൊരു തള്ളയേ ചൊല്ലി
അനാഥത്വ നീറ്റലിന്‍ ജന്മം!
ചോദിച്ചിരുന്നുവോ ഞാന്‍?
കൃഷ്ണപൂരാട ദോഷത്തിലെന്തിനെന്‍
ജീവിതം, ഔത്സുക്യമായ്യ
ആര്‍ കവര്‍ന്നുവെന്‍
മാതാപിതാമാതുല
സ്നേഹ വിപഞ്ചിക
പാദ ദോഷാല്‍ ഈ ശൂന്യ ജന്മം!
ചോദിച്ചിരുന്നുവോ ഞാന്‍?
വ്യഥ പൂണ്ട
ബാല്യത്തിലിറയത്തു
തന്ത തന്‍ സാന്നിധ്യമില്ലാത്ത
സന്ധ്യാ വേളയില്‍
കൂരിരുട്ടിന്‍ മര്‍ത്യ ജന്മം!
ചോദിച്ചിരുന്നുവോ ഞാന്‍?
ജീവിത ജാതക പന്തലില്‍ ദാമ്പത്യ
സുകൃതി തന്നുത്തുംഗ മംഗല്യ
മദന രാവില്‍
എന്‍ നല്‍ പകുതി തന്‍ അന്ത്യം
വരിച്ചോരു ചുടു കണ്ണീര്‍
കുടത്തിന്‍ വിരഹ ജന്മം!
നഷ്ട ഭൂതത്തിന്‍
കയത്തില്‍ കദന ദു:ഖേ
മരണം മറന്നു ജീവിക്ക –
യനുജ്ഞ്യാം,
കൈവല്യമാക്കേണ്ടതെന്തെന്നു
ചൊല്ലു…
നീയിന്നു നൈവേദ്യമായി…
ചോദിക്കുന്നിന്നു ഞാന്‍
നന്മതന്‍ പൂത്തിരി വിളക്കായി
കാണുവാന്‍ കനിവരുളണേ
കരളോടെ തന്മക്കളെ ലാളിക്കുവാന്‍
തളക്കണേ കാലനെ
അകാലമൃത്യു തടയണേ,
ജീവിതം വരിക്കുവാന്‍
സായൂജ്യമണയുവാന്‍…
(2)
ഒരു രാത്രി യാത്രയിടയിലല
യുമൊരു വിരഹിയാമെന്നുടെ
ശേഖരം പാടേ കവര്‍ന്നോരെ,
ത്വരിതമായി തേടുമെന്‍ പകുതി തന്‍
ചിതാഭസ്മമെന്ന പോല്‍
നിറച്ചോരവള്‍ തന്‍ ശേഖരങ്ങളാണവയൊക്കെയും!
ഒരു വ്യാഴവട്ട പ്രഫുല്ലമായി മുഴുകി
യൊഴുകിയൊരു തൊഴിലുമായ്യഴലോടെ
ഉര്‍വിയില്‍ വാഴ്ന്നെന്നില്‍
ലയിച്ചവള്‍, എന്നില്‍ ഭ്രമിച്ചവള്‍
ചൈതന്യ ശോഭയാമോര്‍മ്മയാ
മാമുഖ സസ്നേഹ നയനമാമകര്‍ഷ
ദീപ്തിയില്‍, തെളിമയില്‍ ശുഭ്രമാം
വാനമായീമനം ചുംബിക്കവേ
സ്പന്ദ ജീവിത സൌഗന്ധ ലേപം നറു
മായാശാബള ചൈതന്യ സ്ഫുലിംഗ
പ്രകൃതി തന്‍
സായുജ്യ രേണുവാലേ ശ്രേഷ്ഠ
ശ്രീലകോപാസനാസ്മിത
സ്മേരദിപ്സിതപ്രേരക
നഷ്ടശില്പം!
– മധു കാനായി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: madhu-kanayi

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മധു കാനായിയുടെ കവിത “ചോദിച്ചിരുന്നുവൊ ഞാന്‍!” ശ്രധ്ദേയമാണ് , വായനായോഗ്യമാണ് . എന്നാല്‍ ,
“തളക്കണേ കാലനെ, അകാലമൃത്യു തടയണേ,” എന്നിങനെയുള്ള കാവ്യബാഹ്യമായ പ്രയോഗങള്‍ , “ഒരു വ്യാഴവട്ട പ്രഫുല്ലമായി ” പോലുള്ള അസ്വാഭാവിക കോംബിനേഷനുകള്‍ .. ഇതൊക്കെ ഒഴിവാകുമായിരുന്നു, സമയമെടുത്ത് എഴുതിയിരുന്നെങ്കില്‍ , എന്നു തോന്നി.