സുഡാനില്‍ നിന്നും ഉള്ള ഒരു പഴയ കാഴ്ച. അഭയാര്‍ഥി ക്യാമ്പില്‍ എത്തുന്നതിനു മുന്‍പേ കഴുകന്‍ തന്നെ കൊത്തി വലിക്കുമോ എന്ന ഭീതിയും എന്നാല്‍ മുന്‍പോട്ട് നീങ്ങാന്‍ ത്രാണിയും ഇല്ലാതെ ഇഴയുന്ന ഒരു ആഫ്രിക്കന്‍ കുട്ടി. വാസ്തവത്തില്‍ ജീവന്‍ പൊലിഞ്ഞു പോയവരോട് അസൂയ തോന്നും. അത്ര രൂക്ഷമാണ് പൂര്‍വാഫ്രിക്കയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യാത്മാക്കളുടെ സ്ഥിതി. 80 ലക്ഷം മുതല്‍ ഒരു കോടിവരെ ജനം മുഴുപട്ടിണിയിലാണ്. ഉത്തര കെനിയയിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് ദിനംപ്രതി 1200 കുട്ടികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പലരും കുടുംബങ്ങളില്‍നിന്ന് വേര്‍പ്പെട്ടുപോയിരിക്കുന്നു. ക്യാമ്പുകളില്‍ എത്തിപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍.. ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ ദിവസേന നശിപ്പിച്ചു കളയുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ മാത്രം മതി ഇങ്ങനെ പട്ടിണി കിടന്നു മരിക്കുന്ന ജനലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍. നിങ്ങള്‍ ഭക്ഷണം പാഴക്കുമ്പോള്‍, മണ്‍കട്ട തിന്നു വിശപ്പടക്കുന്ന മനുഷ്യരെ കുറിച്ച് ഓര്‍ക്കുക, മരണം പുറകെ ഉണ്ട് എന്ന ഭീതിയില്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങേണ്ടി വരുന്ന കുട്ടികളെ കുറിച്ച് ഓര്‍ക്കുക ..
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-service, ലോകം, വാര്‍ത്താചിത്രം