സൗഹൃദം ഒരു തണല്‍മരമാണ്..
ചുരുക്കം നാളുകള്‍ കൊണ്ട് പടര്‍ന്നു പന്തലിച്ചു മനസ്സിനും ഹൃത്തിനും
മീതെ സാന്ത്വനത്തിന്‍റെ പൂക്കുട വിരിച്ചു നില്‍ക്കുന്ന ഒരു തണല്‍മരം…
കോരിച്ചൊരിയുന്ന മഴയില്‍ ഇളം ചൂട് പകരുന്ന കരിമ്പടമായും
കൊടും വേനലില്‍ സുഖമുള്ള കുളിര്‍ പകരുന്ന ശീതീകരണിയായും
ഒക്കെ മാറാന്‍ കെല്‍പ്പുള്ള തണല്‍മരം…
അതിന്‍റെ ഇലകളുടെ സുഖമുള്ള മര്‍മരം നമ്മുടെ ദുഃഖങ്ങള്‍ അലിയിച്ചു കളയുന്നു..
അതിന്‍റെ കുഞ്ഞു ശിഖരങ്ങള്‍ നമ്മളുടെ സന്തോഷത്തില്‍ നൃത്തം വെയ്ക്കുന്നു…
അതില്‍ വസിക്കുന്ന കുരുവികളും കോകിലങ്ങളും പാട്ട് പാടി നമ്മെ സന്തോഷിപ്പിക്കുന്നു.
അതിന്‍റെ സൂനങ്ങളുടെ മനോഹാരിതയും സൗരഭ്യവും നമ്മുടെ നയനങ്ങളെ ആനന്ദതുന്ദിലമാക്കുന്നു….
നമുക്ക് ഒത്തൊരുമിച്ചു ആ വൃക്ഷത്തെ പരിപാലിക്കാം..
ഇനിയും ഒരുപാട് നാള്‍ ഒരു നൂറു തലമുറകള്‍ക്ക് സാന്ത്വനമേകി ഈ തണല്‍മരം
തലയുയര്‍ത്തി നില്‍ക്കട്ടെ….
രഞ്ജിത് പ്രിന്‍സ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: fun, important-days