1992 ഡിസംബര്‍ 6 നു കര്‍സേവകര്‍ അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തു. രാജ്യത്ത് വര്‍ഗീയ കലാപവും രണ്ടായിരത്തിലേറെ ആളുകള്‍ക്ക് ജീവഹാനിയും ഉണ്ടായി. അയോദ്ധ്യ എന്ന പദത്തിനര്‍ത്ഥം യുദ്ധം ചെയ്യാന്‍ കഴിയാത്തത് എന്നാണ്. അതായത് ഒരുത്തനാലും ഒരിക്കലും തോല്‍പിക്കപ്പെടാന്‍ കഴിയാത്തത്. എന്നാല്‍ അതും നമ്മള്‍ തകര്‍ത്തു. കോടതികള്‍ക്ക് പുറത്ത് സഹോദര്യത്തിന്‍റെ തണലില്‍ എന്നും ഭാരതമുയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍ക്ക് മാതൃകയാകത്തക്കവണ്ണം എല്ലാ മത സമുദായങ്ങളും സമവായത്തിലെത്തിച്ചേരട്ടെ എന്ന് ഈ ദിവസത്തില്‍ പ്രാര്‍ഥിക്കാം. ഇന്ത്യ ഇനിയും കത്തിയെരിയാതിരിക്കട്ടെ.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: important-days, ഇന്ത്യ