ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനംടെലിവിഷന് പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം. സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ വികാസം, സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഈ ദിനം ഊന്നല്‍ നല്‍കുന്നത്. 1996 ലാണ് ഐക്യരാഷ്ട്ര പൊതുസഭ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ടെലിവിഷന്‍ ഫോറം നടത്തിയതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിനാചരണം.