മലയാള സാഹിത്യത്തിലെ ക്ഷോഭിക്കുന്ന എഴുത്തുകാരനായ കേശവദേവ് യാത്രയായിട്ട് 28 വര്‍ഷങ്ങള്‍ പിന്നിടുന്നു. സമൂഹത്തിലെ ഏറ്റവും താണ തലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു എന്നതാണ് കേശവദേവിന്റെ പ്രസക്തി. ഓടയില്‍ നിന്ന്, ഭ്രാന്താലയം, അയല്‍ക്കാര്‍ എന്നിവയടക്കം നിരവധി നോവലുകളും ഞാനിപ്പോള്‍ കമ്മ്യൂണിസ്റ്റാകും, ചെകുത്താനും കടലിനുമിടയില്‍ തുടങ്ങി നിരവധി നാടകങ്ങളും ചെറുകഥകളും മലയാളത്തിനു നല്‍കിയ പി. കേശവദേവ് എന്ന എഴുത്തുകാരനെ മലയാളം ഒരിക്കലും മറക്കില്ല.