സത്യത്തിന്റേയും അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പാതയിലൂടെ സഞ്ചരിച്ചു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരങ്ങളില്‍ നിന്ന് ഭാരത സ്വാതന്ത്ര്യം നേടിയെടുത്ത ഗാന്ധിജിയുടെ പാത നമുക്കു പിന്തുടരാം… ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ സത്യത്തിന്റെയും അഹിംസയുടേയും ദിവ്യ ദീപ്തിയില്‍ വീക്ഷിക്കുകയും ആ പ്രകാശത്തിലൂടെ അവയെ വിലയിരുത്തുകയും ചെയ്തു എന്നതാണ് ഗാന്ധിയന്‍ ചിന്തയുടെ വൈശിഷ്ട്യം. ഒരു ഗാന്ധി ജയന്തി കൂടി ആഘോഷിക്കുമ്പോള്‍ ഗാന്ധിയന്‍ തത്വങ്ങള്‍ക്കായി നമുക്ക് കര്‍മ നിരതരാകാം. ഐക്യ രാഷ്ട്ര സഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: important-days