ചാള്‍സ്‌ ഡിക്കെന്‍സ്

February 7th, 2012

Charles-Dickens-epathram
ഇന്ന് വിശ്വ പ്രസിദ്ധ സാഹിത്യകാരന്‍ ചാള്‍സ് ഡിക്കെന്‍സിന്റെ ഇരുന്നൂറാം ജന്മദിനം. ഒളിവര്‍ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിള്‍ബി (1839), എ ക്രിസ്മസ് കരോള്‍(1843), ഡേവിഡ് കോപ്പര്‍ഫീല്‍ഡ് (1850), ബ്ലീക് ഹൗസ് (1853), ഹാര്‍ഡ് റ്റൈംസ് (1854), എ റ്റെയ് ല്‍ഒഫ് റ്റു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍സ്(1861) എന്നീ കൃതികളിലൂടെ അദ്ദേഹം ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്തു‍. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വ സാഹിത്യ കൃതികളുടെ മുന്‍നിരയിലാണ് ഡിക്കെന്‍സ് കൃതികളുടെ സ്ഥാനം. നോവലിസ്റ്റെന്ന നിലയില്‍ ഡിക്കെന്‍സിന്റെ മഹത്ത്വം ഇദ്ദേഹത്തിന്റെ ജനപ്രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിയപ്പെടുന്ന പ്രഭാഷകനും നടനും കൂടിയായിരുന്ന ഡിക്കെന്‍സ് തന്റെ കൃതികളുമായി ജനമധ്യത്തിലേക്കിറങ്ങിയെന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹം ഒരിക്കലും ഒരു ശുദ്ധ കലാ വാദിയായിരുന്നില്ല, തന്റെ കൃതികളുടെ വായനക്കാരില്‍ നിന്നും ശ്രോതാക്കളില്‍ നിന്നും നേരിട്ടു ശക്തി സംഭരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി. സാമൂഹികമായ പ്രതിബദ്ധതയും തജ്ജന്യമായ ആക്ഷേപ ഹാസ്യവുമാണ് ഡിക്കെന്‍സ് കൃതികളുടെ മുഖമുദ്ര. പരിഷ്കരണ വാദിയായ ഡിക്കെന്‍സ് പ്രഭു വര്‍ഗത്തിന്റെ സവിശേഷാവകാശങ്ങള്‍ എടുത്തു മാറ്റുകയും മധ്യവര്‍ക്കാരുടെ അവകാശങ്ങള്‍ അധോവര്‍ഗക്കാര്‍ക്കും കൂടി അനുഭവ യോഗ്യമാക്കിത്തീര്‍ക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു. തന്റെ തന്നെ കയ്പേറിയ ജീവിതാനുഭവങ്ങളുടെ കണ്ണാടിയായി ഇദ്ദേഹം സ്വന്തം കൃതികളെ കണ്ടിരുന്നു. ഏകാന്തതയുടെ തടവറയില്‍ ബാല്യം ഹോമിക്കാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ ദീന ചിത്രം ഡിക്കെന്‍സിന്റെ പല കൃതികളിലും കടന്നു വന്നിട്ടുണ്ട്. ഇദ്ദേഹം സ്വയം ഇത്തരം അനുഭവത്തിലൂടെ കടന്നുവന്നയാളാണെന്നതുതന്നെയാണ് ഇതിനു കാരണം.

ദ് വില്ലേജ് കോക്വെറ്റ്സ്(1836), ദ് സ്ട്രെയിഞ്ച് ജെന്റില്‍മാന്‍ (1837), ദ് ലാംപ് ലൈറ്റര്‍ (1879) തുടങ്ങിയ ചില നാടകങ്ങള്‍ കൂടി ഡിക്കെന്‍സിന്റെ സംഭാവനയായുണ്ട്. പിക്ചേഴ്സ് ഫ്രം ഇറ്റലി (1846), എ ചൈല്‍ഡ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ളണ്ട് (3 വാല്യം, 1852-54), ദി അണ്‍ കമേഴ്സ്യല്‍ ട്രാവലര്‍ (1861) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ഗദ്യകൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു.

1870 ജൂണ്‍  9-ന് ഡിക്കെന്‍സ് അന്തരിച്ചു

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാള സിനിമയിലെ കോളിളക്കം

November 16th, 2011

jayan-malayalam-movie-actor-epathram

മലയാള സിനിമയിലെ പൌരുഷത്തിന്റെ പ്രതീകമായിരുന്ന ജയന്‍, കോളിളക്കം സൃഷ്ടിച്ച് കടന്നു പോയിട്ട് 31 വര്‍ഷം തികയുന്നു. 1980 നവംബര്‍ 16 ന് ‘കോളിളക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തി ലായിരുന്നു ജയന്റെ അന്ത്യം. പ്രിയപ്പെട്ട ജയന് ആദരാഞ്ജലികള്‍

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. ആര്‍. നാരായണന് ആദരാഞ്ജലികള്‍

November 9th, 2011

K.R.Narayan-epathram

ഇന്ന് ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്റെ ആറാം ചരമവാര്‍ഷികം. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച നാരായണന്‍, കേരളത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്‌.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോര്ജ്ജ് ബര്ണാര്ഡ് ഷാ

November 2nd, 2011

george_bernard_shaw-epathram

ഇംഗ്ളീഷ് സാഹിത്യത്തിലെ അതികായനായിരുന്ന ജോര്ജ്ജ് ബര്ണാര്ഡ് ഷായുടെ ചരമദിനം

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാക്കനാടന് ആദരാഞ്ജലികള്‍

October 19th, 2011

kaakkanadan-epathram

ലോകസാഹിത്യത്തിന്റെ ദിക്കടയാളങ്ങളെ മാറ്റിവരച്ച ആധുനികതയെ മലയാളികളുടെ വായനാപരിസരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നുതുടങ്ങിയത് കാക്കനാടന്റെ രചനകളായിരുന്നു. കാല്‍പനികതയുടെ തരളഭാവങ്ങളില്‍നിന്ന് മോചനം കിട്ടാതെ ഉഴറിയ മലയാള സാഹിത്യത്തിന് തീവ്രമായ അനുഭവങ്ങളെ അതിതീവ്രമായ ഭാഷയില്‍ വരച്ചു നല്‍കിയ ഇദ്ദേഹത്തിന് ആദരാഞ്ജലികള്‍.

- ലിജി അരുണ്‍

വായിക്കുക:

Comments Off

1 of 5123...Last »

« ബാല്യത്തിന്‍റെ ഉത്തരവാദിത്വം..
വെള്ളത്തിലെ കൂട്ടുകാര്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine