കോഴിക്കോട് : പ്രഗല്ഭ മതപണ്ഡിതനും സൂഫീ വര്യനും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍ റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മരുമകനും ആയ അസ്സയ്യിദ് കെ. സി. മുഹമ്മദ് കുഞ്ഞി തങ്ങള്‍ ( ആലൂര് വലിയ തങ്ങള്‍ – 78) നിര്യാതനായി. സ്വദേശമായ കോഴിക്കോട് എളമരത്തെ ചോലക്കര വീട്ടില്‍ വെച്ച് ജൂലായ് 10 (ഞായര്‍) പുലര്‍ച്ചെ ആയിരുന്നു അന്ത്യം.
നെല്ലാര് നെച്ചിക്കാട്ടില്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെയും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്ദുര്റഹിമാന് കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത സഹോദരി കരുവന് തുരുത്തി സയ്യിദ ശരീഫ ആറ്റബീവിയുടേയും മകനാണ്. വെള്ളാംപറമ്പത്ത് സയ്യിദ് ഹാമിദ് വലൂണ്ണി തങ്ങളുടെ മകള്‍ സയ്യിദ ഫാത്തിമ മുത്ത്ബീവിയാണ് ഭാര്യ.
കാസറഗോഡ് ബോവിക്കാനം മുതലപ്പാറ ബുഖാരിയ ഇസ്ലാമിക് കോംപ്ലക്സ് ചെയര്മാന് സയ്യിദ് അബ്ദുല്‍ ഖാദര്‍ കെ. സി. ആറ്റകോയ തങ്ങള്‍, സയ്യിദ് കെ. സി. അലവി കോയ തങ്ങള്‍, കൊടുവള്ളി പൂക്കോയ തങ്ങളുടെ ഭാര്യ ശരീഫ ആറ്റ ബീവി, കൊടിയത്തൂര്‍ ഇസ്മായീല്‍ കോയ തങ്ങളുടെ ഭാര്യ സുഹ്റ ബീവി, മണ്ണാര്‍ക്കാട് സൈനുദ്ദീന്‍ തങ്ങളുടെ ഭാര്യ സൗദ ബീവി, എന്നിവര്‍ മക്കളാണ്. മയ്യിത്ത് വന്‍ ജനാവലി യുടെ സാന്നിദ്ധ്യത്തില്‍ കൊന്നാര ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു.
-ആലൂര് ടി. എ. മഹമൂദ് ഹാജി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary