അബുദാബി : കുന്നംകുളം കോട്ടോല്‍ വില്ലനൂര്‍ സ്വദേശിയും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഹാജി കെ. എം. മൊയ്തുണ്ണി മുസ്ലിയാര് ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിക്ക് മരണപ്പെട്ടു. ഇപ്പോള്‍ കുന്നംകുളം ബഥനി സ്കൂളിന് അടുത്ത് താമസി ക്കുന്ന അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളാല്‍ ചികില്‍സ യിലായിരുന്നു. ഖബറടക്കം കോട്ടോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
വന്മേനാട് ഏറത്ത് കുടുംബാംഗം ആയിഷ യാണ് ഭാര്യ. ഖത്തറില്‍ ബിസ്സിനസ്സ് ചെയ്യുന്ന അബ്ദുല്‍ റസാക്ക് മകനാണ്. ഫാത്തിമ, റുഖിയ, സൌദ, ബല്ഖീസ് എന്നീ പെണ്മക്കളും ഉണ്ട്.
അബുദാബി എന്‍. ഡി. സി. യില്‍ ജോലി ചെയ്തിരുന്ന എം. വി. മൂസ ഹാജി (ബ്ലാങ്ങാട്) മൂത്ത മരുമകനാണ്. കുഞ്ഞിമോന്, മജീദ് ആദൂര്‍(സൌദി അറേബ്യ), എം. വി. യാസീന്‍ എന്നിവരാണ് മറ്റു മരുമക്കള്‍.
വെല്ലൂര്‍ അറബിക് കോളേജില്‍ നിന്ന് ബിരുദമെടുത്ത് കേരള ത്തിന് അകത്തും പുറത്തും വിവിധ മതസ്ഥാപന ങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പ്രഗല്ഭരായ നിരവധി പേര് അദ്ദേഹത്തിന്റെ ശിഷ്യന്മാരില് ഉള്‍പ്പെടുന്നു. പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കണം എന്നും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും ബന്ധുക്കള്‍ അറിയിച്ചു.
-അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്. ദോഹ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary