ചാവക്കാട് : തൃശൂര്‍ ചാവക്കാട് സ്വദേശി മദീനയില്‍ വെച്ച് ഹൃദയാ ഘാതത്തെ തുടര്‍ന്ന് മരിച്ചു. ചാവക്കാട് തെക്കന്‍ പാലയൂര്‍ അമ്പലത്തു വീട്ടില്‍ എ. വി. അലിക്കുട്ടി യാണ് (63) മരിച്ചത്. ഒക്ടോബര്‍ 27 വ്യാഴാഴ്ച രാവിലെ മദീനയിലെ താമസ സ്ഥലത്ത് ചായകുടിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുക യായിരുന്നു എന്നറിയുന്നു. ഈ മാസം 6 ന് ഭാര്യ യുമൊത്ത് അലിക്കുട്ടി സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന്റെ കീഴില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോയതായിരുന്നു. ഖബറടക്കം മദീനയില്‍ നടത്തി.
ചാവക്കാട് റെയിന്‍ബോ ഗ്രൂപ്പ് ചെയര്‍മാനും കല്പക കണ്‍സ്ട്രക്ഷന്‍ കമ്പനി പാര്‍ട്ണറുമാണ്. ഭാര്യ : മുംതാസ്. മക്കള്‍ : സിബി (റിയാദ്), സിജിന്‍ (ബിസിനസ്), സിമി ( ദുബായ്). മരുമക്കള്‍: മുഹമ്മദ് ഷെമീം, റിയാസ്, ഫാത്തിമ ഫര്‍ഹ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary