അബുദാബി : വിമാന യാത്രക്കിടെ മലയാളി ദമ്പതി കളുടെ ഒരു വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. കൊച്ചി യിൽ നിന്നും ബഹറൈനി ലേക്ക് യാത്ര തിരിച്ച ഗൾഫ് എയർ വിമാന ത്തില്‍ യാത്ര ചെയ്തിരുന്ന ഋഷി പ്രിയ എന്ന കുട്ടിയാണ് മരിച്ചത്.
ആകാശത്ത് വച്ച് കുഞ്ഞിനു അസ്വസ്ഥത അനുഭവ പ്പെട്ടപ്പോള്‍ കൊച്ചി – ബഹറൈൻ വിമാനം അബുദാബിയില്‍ എമർജൻസി ലാന്റിംഗ് നടത്തുക യായിരുന്നു.
തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ കീഴ്പ്പള്ളിക്കര സ്വദേശിയായ ബിനോയ് – അശ്വിനി ദമ്പതി കളുടെ മകളാണ് ഒന്നര വയസ്സുകാരി ഋഷിപ്രിയ. മാതാവി നോടൊപ്പം ബഹ്‌റൈനി ലെക്കുള്ള യാത്രാ മദ്ധ്യേ യാണ് മരണം സംഭവിച്ചതും അബുദാബിയില്‍ ലാന്‍ഡ് ചെയ്തതും.
- pma