മലപ്പുറം : പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചി ക്കോയ തങ്ങള്‍ ഹൈദറൂസ് അല്‍ അസ്ഹരി (അസ്ഹരി തങ്ങള്‍ – 95 ) നിര്യാതനായി. പ്രമുഖ ബഹു ഭാഷാ പണ്ഡിതനും ഗ്രന്ഥ കര്‍ത്താവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ (ഇ. കെ. വിഭാഗം) പ്രസിഡണ്ടു മായിരുന്നു അസ്സയ്യിദ് ഹൈദറൂസ് അല്‍ അസ്ഹരി തങ്ങള്‍
വളാഞ്ചേരി കുള മംഗലം വലിയ ജാറ ത്തിലെ സ്വവസതി യില്‍ നവംബര്‍ 21 ശനിയാഴ്ച രാത്രി യോടെ യായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ മായ അസുഖ ത്തെ തുടര്‍ന്ന് ഏറെ ക്കാല മായി തങ്ങള്‍ വിശ്രമ ജീവിതം നയിച്ചു വരിക യായി രുന്നു.
സമസ്ത പ്രസിഡണ്ടായിരുന്ന കണ്ണിയത്ത് അഹമ്മദ മുസ്ലിയാരുടെ മരണത്തെ തുടന്ന് ഒഴിവ് വന്ന പ്രസിഡണ്ട് സ്ഥാനത്തേക്ക് തങ്ങളെ നിയമി ക്കുക യായി രുന്നു. അസ്ഹരി തങ്ങള്‍ എന്ന പേരില്‍ അറിയ പ്പെട്ടി രുന്ന അദ്ദേഹം പരിശുദ്ധ മക്ക യില്‍ ദീര്‍ഘ കാലം മുദര്‍രിസായി സേവനം അനുഷ്ടിച്ചിരുന്നു. ഗ്രന്ഥ കര്‍ത്താവ്, ബഹു ഭാഷാ പണ്ഡിതന്‍, പ്രഭാ ഷക ന്‍, തുടങ്ങിയ നില കളിലും തങ്ങള്‍ പ്രശോഭിച്ചു.
മക്കള്‍ : സയ്യിദ് ഫഖ്‌റുദ്ദീന്‍ ആറ്റ ക്കോയ തങ്ങള്‍ (ജിദ്ദ), സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ്, സയ്യിദ് മുഹമ്മദ് മുസ്തഫ, സയ്യിദത്ത് ആശിയ മുത്തു ബീവി, സയ്യിദത്ത് സുഹറ ബീവി, ഫാത്തിമത്ത് സുഫറ, സയ്യിദത്ത് നഫീസ ബീവി, പരേത യായ സയ്യിദത്ത് മൈമുന ബീവി. മരുമക്കള്‍ നൂറാ ബീവി തളിപ്പറമ്പ്, ഹാജറ ബീവി കല്‍പകഞ്ചേരി, മഹിജബിന്‍ മുനിയൂര്‍, ഹംസ ബീവി പരപ്പനങ്ങാടി, ആരിഫ ബീവി കൊടു വള്ളി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary