ഈ വര്‍ഷത്തെ KERA യുടെ പ്രസിഡന്റ് ആയി പാലക്കാട് N.S.S. College of Engineering ലെ ശ്രീ മൊയ്തീന്‍ നെക്കരാജ് തിരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. യിലുള്ള കേരളത്തിലെ എട്ട് എഞ്ചിനിയറിങ്ങ് കോളജുകളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് KERA.
KERA – UAE യുടെ 2008ലെ വാര്‍ഷിക ദിന പരിപാടികള്‍ (KERA Fest 2008) ദുബായിലെ Renaissance ഹോട്ടലില്‍ വെച്ച് മെയ് 2ന് നടന്നു. യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണി ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. സാംസ്കാരിക പരിപാടികളില്‍ മുഖ്യ അതിഥിയായി സിനിമാ നടന്‍ സിദ്ദീഖ് പങ്കെടുത്തു.

യു.എ.ഇ. യില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള എല്ലാ എഞ്ചിനിയര്‍മാരുടെയും സഹകരണവും പങ്കാളിത്തവും കേരയെ ഫലപ്രദമായി മുന്നോട്ട് നയിക്കാന്‍ തുടര്‍ന്നും ഉണ്ടാവണമെന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൊയതീന്‍ അഭ്യര്‍ഥിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)