മാന്‍പവര്‍ സര്‍വേ മസ്ക്കറ്റില്‍ ആരംഭിച്ചു

December 18th, 2008

ഒമാനിലെ ദേശീയ സാമ്പത്തിക മന്ത്രാലയവും മാനവ വിഭവ ശേഷി മന്ത്രാലയവും ചേര്‍ന്ന നടപ്പിലാക്കുന്ന മാന്‍പവര്‍ സര്‍വേ മസ്ക്കറ്റില്‍ ആരംഭിച്ചു. കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനവും ചെലവും കണക്കിലെടുത്ത് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തൊഴില്‍ മേഖലയില്‍ പുരോഗമന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഈ സര്‍വേ മൂലം സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 230 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 25 ന് മാന്‍പവര്‍ സര്‍വേ സമാപിക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാന്‍ ക്രിക്കറ്റ് ടീം തായ്‌ലാന്‍ഡിലേക്ക്

December 10th, 2008

മസ്കറ്റ് : ഡിസംബര്‍ 13 മുതല്‍ 23 വരെ തായ്‌ലാന്‍ഡിലെ ചിയാങ് മായില്‍ നടക്കുന്ന ഏഷ്യന്‍ വനിത അണ്ടര്‍ ‍-19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കു ന്നതിനായി മലയാളിയായ മൈഥിലി മധുസൂധനന്‍ നേതൃത്വം നല്‍കുന്ന ഒമാന്‍ ടീം ഡിസംബര്‍ 7 ന് വൈകിട്ട് യാത്ര തിരിച്ചു. മസ്കറ്റിലെ സീബ് അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ ഒമാന്‍ ക്രിക്കറ്റ് കണ്‍‌ടോള്‍ ബോര്‍ഡ് അംഗങ്ങളും ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളും ക്രിക്കറ്റ് പ്രേമികളും ടീം അംഗങ്ങള്‍ക്ക് വിജയാ ശംസകളോടെ യാത്രയയപ്പു നല്‍കി. മൈഥിലി മധുസൂധനന്‍, കൃതി തോപ്രാണി, ഹാഗര്‍ ഗാബര്‍ അലി, സാനാ പാച്ച, ഐശ്വര്യ തൃപാഠി, പൌലോമി നിയോഗ്, ആര്‍സൂ സത്തിക്കര്‍, മീരാ ജെയിന്‍ ലക്ഷ്മി, മോനിഷാ നായര്‍, നടാഷാ ഷെട്ടി, റോവിനാ ഡിസൂസ, സാമന്താ മെന്‍ഡോന്‍സാ, റിദ്ധി ഷാന്‍ബാഗ്, ജയിഡ് പെരേരാ എന്നീ ടീം അംഗങ്ങളും വൈശാലി ജെസ്രാണി മാനേജരും രാകേഷ് ശര്‍മ്മ പരിശീലകനും സൌമിനി കേശവ് ഫിസിയോയും അടങ്ങുന്ന സംഘമാണ് തായ്‌ലാന്റിലേക്കു തിരിച്ചത്. യു. ഏ. ഇ., ഖത്തര്‍, ഹോങ് കോങ്, ഇറാന്‍, ഒമാന്‍, തായ്‌ലാന്റ്, എന്നീ രാജ്യങ്ങള്‍ പൂള്‍ ഏ യിലും നേപ്പാള്‍, മലേഷ്യാ, സിംഗപ്പൂര്‍, കുവൈറ്റ്, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങല്‍ പൂള്‍ ബി യിലുമായാണ് മത്സരിക്കുക. ഡിസംബര്‍ 23ന് ഫൈനല്‍ മത്സരം നടക്കും.

മധു ഈ. ജി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വാതി തിരുനാള്‍ സംഗീതോത്സവം

December 7th, 2008

മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്വാതി തിരുനാള്‍ സംഗീതോത്സവം ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഐ. എസ്. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ശ്രീ പ്രണവം ശങ്കരന്‍ നമ്പൂതിരി മുഖ്യ അതിഥി ആയിരുന്നു. സംഘടനയിലെ പതിനഞ്ചില്‍ പരം അംഗങ്ങള്‍ സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സ്വാതി തിരുനാള്‍ കൃതികളുടെ കച്ചേരിയും നടന്നു.

പത്താം വയസില്‍ സംഗീത അഭ്യസനം ആരംഭിച്ച ശ്രീ ശങ്കരന്‍ നമ്പൂതിരി ചെറു പ്രായത്തില്‍ തന്നെ തന്റെ കഴിവു തെളിയിക്കുകയും ശാസ്ത്രീയ സംഗീത ആലാപന രംഗത്ത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ഈ രംഗത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നൈ സംഗീത അക്കാദമിയുടെ കീഴില്‍ സംഗീത അധ്യാപകര്‍ക്ക് വേണ്ടിയുള്ള സംഗീത കോളേജില്‍ അധ്യാപകന്‍ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇ. ജി. മധു, മസ്കറ്റ്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി ഇന്ന് മസ്ക്കറ്റില്‍

November 8th, 2008

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‍‍മോഹന്‍ സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഒമാനിലെത്തും. ഇന്ന് വൈകീട്ട് മസ്ക്കറ്റില്‍ എത്തുന്ന പ്രധാനമന്ത്രി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായി കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നവംബര്‍ 8,9 തിയ്യതികളില്‍ എംബസിയില്‍ പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി
ഖത്തര്‍ വ്യവസായത്തിന് ഏറ്റവും അനുകൂലം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine