ഇന്ന് ലോക ജനത നേരിടുന്ന എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശ ങ്ങളാണെന്നും , ലോകം നേരിടുന്ന എക്കാലത്തെയു വലിയ ഭീകരത സാമ്രാജ്യത്വ ഭീകരതയാണെന്നും സാമ്രാജ്യത്വ ഭീകരത ഇല്ലാതാവുന്നതോടെ മറ്റ് ഭീകര പ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ താനെ ഇല്ലാതാവുമെന്നും പി. കെ. എം. സഖഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. കൊടിയ ശത്രുക്കളോട് പോലും മാപ്പ് കൊടുത്ത പാരമ്പര്യമാണു ഇസ്ലാമിനുള്ളത്. അടര്‍ത്തിയെടുത്ത ചില ഖു ര്‍ ആന്‍ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്ത് അന്യ മതസ്ഥര്‍ക്ക് നേരേ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും ഗുണം ചെയ്യുകയില്ല. അത്തരം പ്രവര്‍ത്ത നങ്ങളുമായി നടക്കുന്നവരെ കരുതിയിരി ക്കണമെന്നും യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടു ത്തുന്നതില്‍ ഇസ്ലാമിക പ്രബോധകരും പ്രചാരകരും ശ്രദ്ധ കേന്ദ്രീകരി ക്കണമെന്നു ഇരിങ്ങല്ലൂര്‍ ഓര്‍മ്മിപ്പിച്ചു.
മര്‍കസ് പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. സമ്മേളന ത്തോടനു ബന്ദിച്ച് നടപ്പാക്കാ നുദ്ദേശിക്കുന്ന വിവിധ ജീവ കാരുണ്യ – വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലും പങ്ക് ചേരുവാന്‍ സഖാഫി ആഹ്വാന ചെയ്തു
പ്രരചണ സമിതി ചെയര്‍മാന്‍ മുഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ , അ ബ് ദുല്‍ ഹമീദ് സ ദി തുടങ്ങിയവര്‍ സംസാരിച്ചു.
– ബഷീര്‍ വെള്ളറക്കാട്
-