യുവ കലാ സമിതി ഷാര്‍ജ അജ്മാന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. സി. പി. ഐ. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സി. എന്‍. ജയദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി കെ. സുനില്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. എന്‍. പ്രകാശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പോള്‍സണ്‍ ചിറയത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി. എന്‍. വിനയ ചന്ദ്രന്‍, അബ് ദുള്‍ സലാം, കെ. വി. പ്രേം ലാല്‍, അഭിലാഷ്, കെ. വി. പ്രഭാകരന്‍, പി. ശിവ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി. എന്‍. വിനയ ചന്ദ്രന്‍ (പ്രസിഡന്റ്), ശ്രീലത അജിത്ത്, പി. ശിവ പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍), പി. എം. പ്രകാശന്‍ (സെക്രട്ടറി), പോള്‍സണ്‍ ചിറയത്ത്, അനില്‍ കുമാര്‍ അടൂര്‍ (ജോ. സെക്രട്ടറിമാര്‍), കെ. സുനില്‍ രാജ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ സമിതിയെ തിരഞ്ഞെടുത്തു.
വൈകീട്ട് നടന്ന കലാ പരിപാടികള്‍ അമൃതാ ടി. വി. പ്രതിനിധി ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
– കെ. സുനില്‍ രാജ്


യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കോട്ടോല്‍ പ്രവാസി സംഗമം’ അഞ്ചാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം ബലി പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച, ഷാര്‍ജയിലെ സ്കൈലൈന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോ റിയത്തില്‍ നടത്തുന്നു. ഉച്ചക്കു ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു.
ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒരുമ ഈദ് മീറ്റ്’ ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (ഡിസംബര്‍ 9 ചൊവ്വാഴ്ച) ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് പരിപാടികള്‍. (വിശദ വിവരങ്ങള്‍ക്ക് : കബീര്‍ 050 65 000 47, ഹനീഫ് 050 79 123 29)
ഷാര്‍ജ: യുവ കലാ സാഹിതി ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഏക ദിന ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബര്‍ 2-ന് രാവിലെ മുതല്‍ ഷാര്‍ജ എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ക്യാമ്പ് പ്രശസ്ത സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകന്‍ സമരന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള നാല്‍പ്പത് കുട്ടികള്‍ പ്രതിനിധികളായി പങ്കെടുത്ത ക്യാമ്പ് പങ്കാളികള്‍ക്കും അവരെ നയിച്ച പ്രമുഖ കലാകാര ന്മാര്‍ക്കും വേറിട്ട അനുഭവമായി.
