പി. ടി. അബ്ദുറഹ്മാന്‍ ട്രോഫി മാപ്പിളപ്പാട്ട് മത്സരം

December 11th, 2008

ദോഹ : തനിമ കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്ന നാലാമത് പി. ടി. അബ്ദു റഹ്മാന്‍ ട്രോഫിക്കു വേണ്ടിയുള്ള മാപ്പിള പ്പാട്ട് മത്സരം ഡിസംബര്‍ 12ന്‌ വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ദോഹ മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക്ക് അസോസിയേഷന്‍ ഹാളില്‍ നടക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 5484104, 5316948 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. റജിസ്റ്ററേഷന്‍ ഫോറം മന്‍സൂറയിലെ അസോസിയേഷന്‍ ആസ്ഥാനത്ത് ലഭ്യമാണ്.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാബുരാജ് സംഗീത സന്ധ്യ

December 10th, 2008

ദോഹ: പ്രശസ്ത ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി ഗായകന്‍ ഗോപാല കൃഷണന്‍ നയിക്കുന്ന ‘ബാബുരാജ് സംഗീത സന്ധ്യ’ ഡിസംബര്‍ 10 (ബുധനാഴ്ച്ച) വൈകീട്ട് 7ന് ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍‌റ്ററിലെ റോസ് ലോന്‍‌ജില്‍ വെച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജന്‍മനാ അന്ധനായ ഇദ്ദേഹം ഗാന ഭൂഷണം, ഗാന പ്രവീണുമാണ്. 6000 പാട്ടുകള്‍ ഹൃദ്യസ്ഥ മാക്കിയിട്ടുണ്ട്. കോഴിക്കോട് കടലുണ്ടി സ്വദേശിയായ ഗോപാല കൃഷ്ണന്‍ പെരുവണ്ണൂര്‍ സ്കൂളിലെ സംഗീത അദ്ധ്യാപകനാണ്.

ഇതോടൊപ്പം പ്രശസ്ത ഗിറ്റാറിസ്റ്റും മ്യൂസിക്ക് ഡയറക്ടറുമായ ജോയ് വിന്‍സന്‍റ് നയിക്കുന്ന മ്യൂസിക്ക് ഷോയും ഉണ്ടായിരിക്കും. ദോഹയിലെ പ്രശസ്തരായ ഗായകരും അണി നിരക്കുന്ന ഈ സംഗീത സന്ധ്യയില്‍ പ്രവേശനം സൌജന്യം ആയിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

മുഹമ്മദ് സഗീര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

“സംസ്കാര ഖത്തര്‍” കൈ പുസ്തകം

December 2nd, 2008

ദോഹ : ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിലെ വിവിധ സാമൂഹ്യ – സാംസ്കാരിക സംഘടനകളുടെ സാരഥികളെയും വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രഗത്ഭരെയും മറ്റ്‌ സാമൂഹ്യ – സാംസ്കാരിക, കലാ – കായിക – സാഹിത്യ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്തമായ ഒരു കൈ പുസ്തകം “സംസ്കാര ഖത്തര്‍” പ്രസിദ്ധീകരിക്കുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്ത നങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു കൊണ്ട്‌ പുസ്തക പ്രകാശന സമതിയുടെ കോ – ഓര്‍ഡിനേറ്റര്‍ കുഞ്ഞബ്ദുള്ള ചാലപുറത്തിന്‌(ജി. പി.) വിവരങ്ങള്‍ കൈ മാറി എം. ടി. നിലമ്പൂര്‍ നിര്‍വ്വഹിച്ചു. അഡ്വ. എ. ജാഫര്‍ഖാന്‍ അദ്ധ്യക്ഷനായിരുന്നു. എസ്‌ .എം. മുഹമ്മദ്‌ ഷരീഫ്‌ പരിപാടികള്‍ വിശദീകരിച്ചു.

മുഹമ്മദ് സഗീര്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനുശോചനം രേഖപ്പെടുത്തി

December 2nd, 2008

ദോഹ : ദോഹയില്‍ ചേര്‍ന്ന “സംസ്കാര ഖത്തറി”ന്‍റെ യോഗം മുമ്പൈയില്‍ തീവ്രവാദി അക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും, ജീവന്‍ ത്യജിച്ച ധീര ജവാന്മാര്‍ക്കും, മരണമടഞ്ഞ നിരപരാധികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക്‌ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രമേയം ആംഗീകരിച്ചു.

മുഹമ്മദ് സഗീര്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ വൈദ്യ പരിശോധന ഇല്ല

October 26th, 2008

ഖത്തര്‍ : ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്ന തൊഴിലാളികള്‍ അവരവരുടെ രാജ്യത്ത് തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്ന നിയമം ഉടന്‍ നിലവില്‍ വന്നേക്കും. നിലവില്‍ ഖത്തറിലെത്തി ഒരു മാസത്തിനുള്ളില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്നാണ് നിയമം. മാരകമായ സാംക്രമിക രോഗങ്ങളും രോഗ വാഹകരും രാജ്യത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.

അതാത് രാജ്യങ്ങളിലെ അംഗീകൃത മെഡിക്കല്‍ ലാബുകള്‍ വഴിയാകും പരിശോധന നടത്തുന്നത്. റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ എംബസി വഴി സാക്ഷ്യപ്പെടിത്തിയാകും ഖത്തറിലേക്ക് പ്രവേശനാനുമതി നല്‍കുകയെന്നും ഖത്തര്‍ മെഡിക്കല്‍ കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « ഷാര്ജയില്‍ ഡി.സി ബുക്സ് 2 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
Next Page » കുവൈറ്റ് ജയിലുകളില്‍ മനുഷ്യാവകാശ സമിതി പരിശോധന »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine